Entertainment

കാനിൽ തിളങ്ങാൻ ആറ് ഇന്ത്യൻ ചിത്രങ്ങൾ

എഴുപത്തിയഞ്ചാം കാൻ ചലച്ചിത്രമേളയ്ക്ക് തിരി തെളിയുമ്പോൾ ഇന്ത്യൻ സിനിമയുടെ അഭിമാനമായ ആറ് ചിത്രങ്ങളാണ് പ്രദർശനത്തിന് തയാറെടുക്കുന്നത്. ഇക്കുറി മത്സരവിഭാഗത്തിൽ മാറ്റുരക്കുന്ന സിനിമകളുടെ കൂട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ള ചലച്ചിത്രങ്ങൾ ഉണ്ടാകില്ലെന്നും സ്പെഷ്യൽ സ്ട്രീമിങ് വിഭാഗത്തിൽ അടക്കം ഇന്ത്യൻ ചിത്രങ്ങളാണ് മുന്നിൽ നിൽക്കുക.

ക്ലാസിക് വിഭാഗത്തിൽ ഇന്ത്യൻസിനിമയുടെ രണ്ട് കാരണവൻമാരുടെ വിഖ്യാത ചിത്രങ്ങൾ കാണിക്കുന്നുണ്ട്. സ്പെഷ്യൽ സ്ക്രീനിങ് വിഭാഗത്തിൽ ഷൗനക് സെൻ സംവിധാനം ചെയ്ത ‘ഓള്‍ ദാറ്റ് ബ്രെത്‍സ്’ എന്ന ഹിന്ദി ഡോക്യുമെന്റ്റിയുമുണ്ട്. പോരാഞ്ഞ് പല ഭാഷകളിലുള്ള ആറ് സിനിമകളുടെ പ്രദർശനം കാനിൽ നടക്കുന്നു.

ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ കഥ പറയുന്ന ‘റോക്കട്രി ദ നമ്പി എഫക്ട്’ ആണ് അതിലൊന്ന്. തന്റെ ആദ്യ സംവിധാന സംരംഭത്തിൽ പ്രമുഖ നടൻ ആർ മാധവൻ കേന്ദ്രകഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ഭാര്യയുടെ വേഷത്തിലെത്തുന്നത് സിമ്രാൻ. നമ്പി നാരായണൻ എന്ന പ്രതിഭാശാലിയായ ശാസ്ത്രജ്ഞൻ, അദ്ദേഹത്തിന്റെ് ജീവിതം കീഴ്മേൽ മറിച്ച ചാരക്കേസ്, നിയമപോരാട്ടത്തിന്റെസ നീണ്ട നാൾവഴികൾ. ഹിന്ദി, തമിഴ്. ഇംഗ്ലീഷ് ഭാഷകളിലൊരുക്കുന്ന ചിത്രം മലയാളം തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്.

എട്ടുവയസുകാരൻ ‘പൂഞ്ഞാൻ’ ബോട്ട് ജെട്ടിക്ക് അരികിൽ കാണുന്ന അന്ധനായ വൃദ്ധന്റെ വീടുതേടി നടത്തുന്ന യാത്രയാണ് ജയരാജിന്റെ് സിനിമ. ‘നിറയെ തത്തയുള്ള മരമുള്ള വീട്’ ആണ് അവർ തേടുന്നത്. കാരണം മങ്ങിത്തുടങ്ങിയ ഓർമകളിൽ വൃദ്ധൻ വീടിനെ കുറിച്ച് ഓർക്കുന്നത് അതുമാത്രമാണ്. നാരായണൻ ചെറുപുഴയും മാസ്റ്റർ ആദിത്യനുമാണ് പ്രധാന താരങ്ങൾ. സഹാനുഭൂതിയും അനുകമ്പയുമാണ് സിനിമ ഓർമിപ്പിക്കുന്നത്. കാഴ്ചപരിമിതിയുള്ള നാരായണൻ ചെറുപുഴ രാഷ്ട്രപതിയുടെ മെഡൽ നേടിയ അധ്യാപകനാണ്. വിനു ആർ നാഥ് ആണ് നിർമാണം.

അചൽ മിശ്രയുടെ ‘ധ്വുയ്ൻ’ പറയുന്നത് ‘പങ്കജിന്റെ’ കഥയാണ്. ദർഭംഗ എന്ന ചെറുപട്ടണത്തിലെ ഒരു നാടകനടനാണ് ‘പങ്കജ്’. ഒരിക്കൽ ഒരുനാൾ മുംബൈയിൽ പോകണം, വലിയ താരമാകണം ഇതൊക്കെയാണ് ‘പങ്കജി’ന്റെ് മോഹം. പക്ഷേ കുടുംബത്തിന്റെെ ഉത്തരവാദിത്തങ്ങളും വലിയ കടമുണ്ടാക്കുന്ന ബാധ്യതകളും ലോക്ക് ഡൗണിന് ശേഷമുള്ള അധിക പ്രശ്‍നങ്ങളുമെല്ലാം ‘പങ്കജി’ന്റെ് സ്വപ്‍നങ്ങളെയും മോഹങ്ങളെയും കൂട്ടിലടക്കുകയാണ്. അഭിനവ് ഝായും ബിജയ് കുമാർസായും പ്രശാന്ത് റാണെയുമൊക്കെയാണ് പ്രധാന അഭിനേതാക്കൾ.

അസമീസ് സിനിമയുടെ ശബ്‍ദമായി കാനിലെത്തുന്നതിന്റെ് സന്തോഷത്തിലാണ് ‘ബൂംബ റൈഡി’ന്റെി സംവിധായകൻ ബിശ്വജിത്ത് ബോറയും നിർമാതാവ് ലുയ്ത് കുമാർ ബർമനും. ബ്രഹ്മപുത്ര തീരത്തുള്ള ഒരു ഉൾനാടൻ ഗ്രാമത്തിലെ പ്രാഥമിക വിദ്യാലയത്തിലെ ഏക വിദ്യാർത്ഥിയാണ് ‘ബൂംബ’. ‘ബൂംബ’യെ എല്ലാദിവസവും സ്‍കൂളിലെത്തിക്കാനുള്ള തത്രപ്പാടിലാണ് അവിടത്തെ അധ്യാപകർ. വരാതിരിക്കാനുള്ള വഴി തേടി കുട്ടിയും. തമാശയിലൂടെ ഗ്രാമീണ വിദ്യാഭ്യാസവ്യവസ്ഥയുടെ പോരായ്മകളാണ് സിനിമ പറയുന്നത്. അഭിനയിച്ചവർ എല്ലാം അന്നാട്ടുകാർ. സംസാരിക്കുന്നത് ഗ്രാമീണഭാഷ. സിനിമാസങ്കേതത്തിനകത്ത് നിന്ന് ഒരു നാട് സ്വയം വെളിപ്പെടുത്തുന്നു.

ശങ്കർ ശ്രീകുമാറിന്റെ ആദ്യചിത്രമായ ‘ആൽഫ ബീറ്റ ഗാമ’ മനുഷ്യർ നേരിടുന്ന വിട്ടുപോകലിനെ കുറിച്ചണ്. ജയ് എന്ന സംവിധായകനും ഭാര്യ മിതാലിയും വേർപിരിയാൻ തീരുമാനിക്കുകയും എന്നാൽ മിതാലിയുടെ രവിയുമായുള്ള ബന്ധവുമാണ് ചിത്രം പറയുന്നത്. വിവാഹമോചനചർച്ചകൾ തുടരുന്നതിനിടെയാണ് ലോക്ക് ഡൗണ്‍ വരുകയും തുടർന്ന് മൂന്ന് പേരും ഒരു ഒറ്റപ്പെടുകയും ചെയ്യുന്നത്. നിഷാൻ, അമിത് കുമാർ വസിഷ്‍ഠ്, റീന അഗർവാൾ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മറാത്തി ചിത്രമായ ‘ഗോദാവ’രിയുടെ സംവിധായകൻ നിഖിൽ മഹാജൻ ആണ്. കുടുംബത്തിൽ നിന്ന് കുറേക്കാലമായി അകന്നു നിൽക്കുകയായിരുന്ന ‘നിഷികാന്ത്’ ഒരിടവേളക്ക് ശേഷം വീട്ടിൽ തിരിച്ചെത്തുന്നു.പുതിയ തിരിച്ചറിവുകളും ചില തെറ്റിദ്ധാരണകൾ മായുന്നതും അയാളെ ഞെട്ടിക്കുന്നു. ഒപ്പം മരണമെന്ന വലിയ യാഥാർത്ഥ്യത്തിന്റെു വിവിധ വശങ്ങളും. ജിതേന്ദ്ര ജോഷി, നീന കുൽക്കർണി, വിക്രം ഗോഖലെ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

വ്യത്യസ്‍തങ്ങളായ പ്രമേയങ്ങൾ, വ്യത്യസ്‍തങ്ങളായ ഭാഷകൾ തുടങ്ങിയവയ്ക്ക് പുറമെ ഇന്ത്യയുടെ സാംസ്‍കാരികവൈവിധ്യം തന്നെയാകും കാനിൽ തിളങ്ങുക. മാത്രമല്ല പത്ത് ദിവസത്തെ മേളയിൽ നിരവധി രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ പ്രദർശിപ്പിക്കും.