രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂൺ പത്തിന് നടക്കും. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിലെ 11 സീറ്റുകളിലേക്കും മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ 6 വീതം സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപി 100 സീറ്റ് പിന്നിട്ടിരുന്നു. 1990നു ശേഷം രാജ്യസഭയിൽ 100 സീറ്റ് തികയ്ക്കുന്ന ആദ്യ പാർട്ടിയാണ് ബിജെപി.
Related News
എസ്എസ്സി അഴിമതി: ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ പുറത്താക്കി
പശ്ചിമ ബംഗാൾ സ്കൂൾ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മന്ത്രി പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. മുഖ്യമന്ത്രി മമത ബാനർജി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. ചാറ്റർജി വഹിച്ചിരുന്ന വകുപ്പുകൾ മമത ഏറ്റെടുത്തു. തൃണമൂൽ സർക്കാരിൽ വ്യവസായം, വാണിജ്യം, സംരംഭങ്ങൾ, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് മന്ത്രിയായിരുന്നു പാർത്ഥ ചാറ്റർജി. പശ്ചിമ ബംഗാളിൽ സ്കൂൾ സർവീസ് കമ്മീഷൻ അഴിമതിയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്. ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കാൻ തൃണമൂൽ കോൺഗ്രസിനുള്ളിൽ നിന്നും ശബ്ദമുയർന്നു. പാർത്ഥ ചാറ്റർജിയെ ഉടൻ […]
‘മതത്തെ വലിച്ചിഴക്കേണ്ട’: ബംഗളൂരുവില്‍ ക്ഷേത്രം സംരക്ഷിക്കാന്‍ മനുഷ്യച്ചങ്ങല തീര്‍ത്ത മുസ്ലിം യുവാക്കള്‍
അവിടെ രണ്ട് തരം ആളുകളേ ഉണ്ടായിരുന്നുള്ളൂ. അക്രമികളും സമാധാനം ആഗ്രഹിച്ചവരും- മനുഷ്യച്ചങ്ങലയില്‍ അണിചേര്‍ന്ന യുവാക്കള്‍ പറയുന്നു.. ചൊവ്വാഴ്ച രാത്രി 10 മണിക്ക് റഹ്മത് നഗറില്‍ ഭക്ഷണം കഴിക്കവേയാണ് നദീമും സംഘവും ബംഗളൂരുവില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തെ കുറിച്ച് അറിഞ്ഞത്. അക്രമം പടരുന്നതൊന്നും അറിയാതെ നദീമും ഏഴ് കൂട്ടുകാരും ബൈക്കുകളില്‍ കാവല്‍ ബൈര്‍സാന്ദ്ര ബസ് സ്റ്റോപ്പിന് സമീപം എത്തിയപ്പോഴേക്കും കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീടിന് മുന്നില്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. സംഭവത്തെ കുറിച്ച് നദീം പറയുന്നതിങ്ങനെ- “ബസ് സ്റ്റോപ്പില്‍ […]
വിനോദസഞ്ചാര സാധ്യതകള്‍ക്ക് ആവശ്യമായ പ്രചാരണം നല്‍കണം; പ്രധാനമന്ത്രി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നത്; മുഹമ്മദ് ഷമി
മാലദ്വീപ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. നമ്മള് രാജ്യത്തെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് ആവശ്യമായ പ്രചാരണം നല്‍കണമെന്നും അത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും അത് എല്ലാവര്ക്കും നല്ലതാണെന്നും ഷമി പറഞ്ഞു.ദേശീയ മാധ്യമമായ എൻഡി ടിവിയോട് സംസാരിക്കുകയായിരുന്നു ഷമി. നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നമ്മള് പിന്തുണക്കണമെന്നും ഷമി വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.സച്ചിന് ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള നിരവധി കായികതാരങ്ങള്‍ […]