അകമല ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞ് അപകടം. മലപ്പുറം പാണ്ടിക്കാട്ടില്‍ നിന്ന് വിദ്യാര്‍ഥികളുമായി വാഗമണ്ണിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ ഉണ്ടായിരുന്ന പരിക്കേറ്റ മുപ്പതോളം വിദ്യാര്‍ഥിനികളെ ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ആരുടേയും പരുക്ക് ഗുരുതരമല്ല. പെരിന്തല്‍മണ്ണ ആനമങ്ങാട് അറബിക് കോളജിലെ വിദ്യാര്‍ഥിനികളായിരുന്നു ബസിലുണ്ടായിരുന്നത്. അപകട കാരണം വ്യക്തമല്ല.
Related News
പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍; അക്രമസംഭവങ്ങളിൽ 1013 പേര് അറസ്റ്റിൽ
ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പൊലീസ് അറിയിച്ചു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1013 പേര് അറസ്റ്റിലായി. 819 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും കേരള പൊലീസ് അറിയിച്ചു.വിശദവിവരങ്ങള്‍ താഴെ (ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 24, 40, 151തിരുവനന്തപുരം റൂറല്‍ – 23, 113, 22കൊല്ലം സിറ്റി – 27, 169, 13കൊല്ലം റൂറല്‍ […]
ഡീനും വാസവനും ശോഭാ സുരേന്ദ്രനും പത്രിക സമര്‍പ്പിച്ചു
ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം തുടരുന്നു. കോട്ടയത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എന്‍ വാസവന് കോട്ടയം ജില്ലാ കലക്ടര്‍ക്ക് മുന്‍പാകെ പത്രിക സമര്‍പ്പിച്ചു. ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് ജില്ലാ കലക്ടര്‍ക്ക് മുന്‍പാകെ പത്രിക നല്കി.പാലക്കാട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി രാജേഷ്, തൃശൂരില്‍ രാജാജി മാത്യു തോമസ് ,ആറ്റിങ്ങലില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് എന്നിവരും ഇന്ന് പത്രിക സമര്‍പ്പിച്ചു.
മെഡൽ നേടി തിരികെയെത്തിയ മീരാബായ് ചാനുവിന് ഊഷ്മള സ്വീകരണം
ടൊക്യോ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടി നാട്ടിൽ തിരികെയെത്തിയ മീരാബായ് ചാനുവിന് ഊഷ്മള സ്വീകരണം.ഡൽഹി വിമാനത്താവളത്തിലെ ജീവനക്കാരാണ് കയ്യടിച്ചും മുദ്രാവാക്യം വിളിച്ചും ഇന്ത്യൻ താരത്തിനു സ്വീകരണം നൽകിയത്. നാട്ടിലെത്തിയെന്ന് ചാനു തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട് ടോക്യോ ഒളിമ്പിക്സിൽ ഇതുവരെ ഇന്ത്യയുടെ ഒരേയൊരു മെഡൽ ജേതാവാണ് മീരാബായ് ചാനു. 2016 റിയോ ഒളിമ്പിക്സിൽ ലഭിച്ച 6 അവസരങ്ങളിലും അഞ്ചിലും പരാജയപ്പെട്ട ചാനുവാണ് 5 വർഷങ്ങൾക്കിപ്പുറം വെള്ളിമെഡൽ സ്വന്തമാക്കി മടങ്ങിയത്. ഭാരോദ്വഹനത്തിൽ കർണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത് […]