കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക തിരിമറി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കുറ്റകരമായ ഗൂഢാലോചനയും വഞ്ചനയും നടന്നെന്ന് തിരുവനന്തപുരം ഫോര്‍ട്ടപൊലീസ്. ജീവനക്കാരന്റെ വായ്പാ തിരിച്ചടവ് തുക ബാങ്കില്‍ നിക്ഷേപിച്ചില്ലെന്ന പരാതിയിലാണ് നടപടി. തുക വകമാറ്റിയതിനാല്‍ പരാതിക്കാരന് ഭീമമായ സാമ്പത്തിക ബാധ്യതയുണ്ടായെന്ന് എഫ്ഐആര്‍.
Related News
‘പാര്‍ട്ടി ഭരണഘടനയില്‍ ഇല്ലാത്തത്’; സിപിഐയിലെ പ്രായപരിധിക്കെതിരെ സി.ദിവാകരന്
സിപിഐയില്‍ നേതൃമാറ്റം വേണമെന്ന് എക്സിക്യുട്ടീവ് അംഗം സി ദിവാകരന്. മാര്‍ക്സിസം മാറ്റത്തിന് വിധേയാണ്. സ്വാഭാവികമായും സിപിഐ നേതൃത്വത്തിലും മാറ്റങ്ങള്‍ വരുമെന്ന് സി ദിവാകരന് ട്വന്റിഫോറിനോട് പറഞ്ഞു. പാര്‍ട്ടിയില്‍ പ്രായപരിധി നടപ്പാക്കാനുള്ള തീരുമാനം അപ്രായോഗികവും അശാസ്ത്രീയവുമാണ്. ഭരണഘടനയില്‍ ഇല്ലാത്തതാണ് ഈ നിര്‍ദേശം. ഇങ്ങനെയൊരു തീരുമാനം വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും സി ദിവാകരന് പ്രതികരിച്ചു. പ്രായപരിധി നടപ്പാക്കുന്നതിനെതിരെ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മായിലും ഇന്നലെ രംഗത്തെത്തിയിരുന്നു. ചെറുപ്പമാണ് പ്രവര്‍ത്തനത്തിന്റെ മാനദണ്ഡം എന്നുപറയാനാകില്ല. പ്രായപരിധി കൊണ്ടുവരുന്നതുകൊണ്ട് മിടുക്കരായ യുവാക്കള്‍ നേതൃത്വത്തിലേക്ക് […]
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത
കേരള തീരത്ത് ഇന്ന് രാവിലെ 8.30 മുതൽ വ്യാഴാഴ്ച രാത്രി 8.30 വരെ 1.0 മീറ്റർ മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധനയാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
ലതിക സുഭാഷിന്റെ സ്ഥാനാര്‍ഥിത്വം; യു.ഡി.എഫിന് വെല്ലുവിളി, ആശങ്കയില്‍ എല്‍.ഡി.എഫ്
ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ്സ് ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത് യു.ഡി.എഫിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലതിക സുഭാഷ് അവതരിച്ചത് യു.ഡി.എഫിന് ഇരട്ട പ്രഹരമായിരിക്കുകയാണ്. മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിക്കുന്നതിനെക്കാള്‍ വലിയ പിന്തുണയും സ്വാധീനവുമാണ് ലതികയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. വിവിധ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന അവഗണനയുടെ പ്രതീകമായിട്ടാണ് ലതിക സീറ്റ് ലഭിക്കാത്തതിനെ ഉയർത്തിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ സ്ത്രീ വോട്ടർമാർ എങ്ങനെ വിധിയെഴുതുമെന്നത് മറ്റ് സ്ഥാനാർഥികളെ ആശങ്കയിലാഴ്ത്തുന്നു. രാഷ്ട്രീയത്തിലുപരി ലതിക […]