പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വെല്‍ഫെയര്‍ പാര്‍ട്ടി പൊതുസമ്മേളനം നടത്തി. പാലക്കാട് സ്റ്റേഡിയം പരിസരത്ത് നടന്ന പൊതുസമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. രാജ്യം നിലനില്ക്കാന് കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്നതിനാലാണ് കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണക്കുന്നതെന്ന് റസാഖ് പാലേരി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ ഉള്‍പ്പെടെ നിരവധി പേര് പരിപാടിയില്‍ സംസാരിച്ചു.
Related News
പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; സഭയ്ക്ക് പുറത്ത് പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം
പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിപക്ഷം ഇന്നും പ്രതിഷേധം തുടരും. കഴിഞ്ഞ ദിവസം പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ വിമര്‍ശനം ശക്തമാണ്. സുരക്ഷാ വീഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തര മന്ത്രി അമിത് ഷായോ വിശദീകരണം നല്‍കണമെന്നും പ്രതിഷേധിച്ച അംഗങ്ങള്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്നുമാണ് പ്രതിപക്ഷ ആവശ്യം. വിഷയത്തില്‍ വിശദീകരണം നല്‍കേണ്ടെന്നും ലോക്സഭാ സെക്രട്ടറിയേറ്റിനാണ് ഉത്തരവാദിത്തമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. പ്രതിപക്ഷ ബഹളത്തിനിടെ പോസ്റ്റ് ഓഫീസ് ബില്‍ പാസാക്കിയതിലൂടെ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്.സസ്പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങളുടെ നേതൃത്വത്തില്‍ സഭയ്ക്ക് പുറത്ത് […]
ശിവകുമാറിനെ കുറിച്ച് മിണ്ടിപ്പോകരുത്; ബി.ജെ.പി നേതാക്കളോട് പാര്‍ട്ടി കര്‍ണാടക അധ്യക്ഷന്‍
കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും നടത്തരുതെന്ന് ബി.ജെ.പി നേതാക്കള്‍ക്ക് പാര്‍ട്ടി കര്‍ണാടക അധ്യക്ഷന്റെ മുന്നറിയിപ്പ്. നളിന്‍ കുമാര്‍ കട്ടീല്‍ പാര്‍ട്ടി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ശിവകുമാറിന്റെ അറസ്റ്റില്‍ തനിക്ക് സന്തോഷമില്ലെന്നും അദ്ദേഹം ഉടന്‍ പുറത്തുവരാന്‍ പ്രാര്‍ഥിക്കുന്നുവെന്നുമാണ് യെദ്യൂരപ്പ പറഞ്ഞത്. യെദ്യൂരപ്പയുടെ പരാമര്‍ശം ബി.ജെ.പിയില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ […]
2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് അവസാനിപ്പിച്ചതായി റിപ്പോർട്ട്
2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് റിസർവ് ബാങ്ക് അവസാനിപ്പിച്ചതായി റിപ്പോർട്ട്. ദുരുപയോഗം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സർക്കാരുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്. 2016 നവംബറിൽ കള്ളപ്പണം തടയൽ ലക്ഷ്യംവെച്ച് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിന് തൊട്ട് പിന്നാലെയാണ് മോദി സർക്കാർ 2000 രൂപ നോട്ടുകൾ ഇറക്കിയത്. ഈ നോട്ടുകൾ കള്ളപ്പണം വെളുപ്പിക്കാനും നികുതി വെട്ടിക്കാനും വലിയ തോതിൽ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തുന്നത് എന്നാണ് […]