സംഘര്‍ഷങ്ങള്‍ക്കിടെ ഡല്‍ഹി ജഹാംഗീര്‍പുരിയിലെ അനധികൃത കയ്യേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കാന്‍ നീക്കം. ഇന്നും നാളെയുമായി മേഖലയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പില്‍ കോര്‍പറേഷന്റെ തിരക്കിട്ട നീക്കങ്ങള്‍.
ഇന്ന് രാവിലെ തന്നെ കയ്യേറ്റ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങാനാണ് തീരുമാനം. ക്രമസമാധാന പാലനത്തിനായി 400 പൊലീസുകാരെ ആവശ്യപ്പെട്ട് കോര്പറേഷന്, ഡല്‍ഹി പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്.
അതേസമയം ജഹാംഗീര്‍പുരി സംഘര്‍ഷത്തില്‍ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് അഞ്ച് പ്രതികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. അന്‍സാര്‍, സലിം, സോനു എന്ന ഇമാം ഷെയ്ഖ്, ദില്‍ഷാദ്, അഹിര്‍ എന്നിവര്‍ക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ചത്. ജഹാംഗീര്‍പുരി മേഖലയില്‍ വന്‍ സുരക്ഷാ സന്നാഹം തുടരുകയാണ്. മേഖലയെ അഞ്ച് സെക്ടറുകളായി തിരിച്ചു കൊണ്ടാണ് കേന്ദ്ര സേനയെയും ദ്രുതകര്‍മ സേനയെയും അടക്കം വിന്യസിച്ചിരിക്കുന്നത്.