മംഗളൂരുവിലെ മത്സ്യസംസ്കരണ ശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ക്ക് മരിച്ചു. മംഗളൂരുവിലെ ബജ്പെയിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഒമര്‍ ഫാറൂഖ്, നിജാമുദീന്‍, ഷറഫാത്ത് അലി, സമിയുള്ള ഇസ്ലാം, മിര്‍സുല്‍ ഇസ്ലാം എന്നിവരാണ് മരിച്ചത്. അഞ്ചുപേരും ബംഗാള്‍ സ്വദേശികളാണ്.
Related News
ടെലികോം കമ്പനികള്‍ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി
ടെലികോം കമ്പനികള്‍ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. സര്‍ക്കാറിന് നല്‍കാനുള്ള കുടിശ്ശിക കമ്പനികള്‍ അടക്കാത്തതിലാണ് കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ഇത് പണാധിപത്യമല്ലാതെ മറ്റെന്താണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. അടുത്ത വാദം കേൾക്കലിന് മുന്‍പ് പണം അടച്ചുതീര്‍ക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര നിര്‍ദേശിച്ചു. കുടിശ്ശിക പിരിച്ചെടുക്കാത്ത ഉദ്യോഗസ്ഥനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി കേന്ദ്രത്തോട് കോടതി ചോദിച്ചു. കഴിഞ്ഞ ഒക്ടോബർ 24നാണ് പിഴത്തുക അടക്കണമെന്ന് ചൂണ്ടിക്കാട്ടി ടെലികോം കമ്പനിക്ക് നിർദേശം നൽകിയത്. പിഴ ഒടുക്കാൻ കോടതി നിർദേശിച്ച […]
പൊലീസ് വെടിവെപ്പ് നടന്ന മംഗളൂരുവില്‍ യദ്യൂരപ്പ ഇന്ന് സന്ദർശനം നടത്തും
പൊലീസ് വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ട കർണാടകയിലെ മംഗളൂരുവിൽ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ ഇന്ന് സന്ദർശനം നടത്തും. കർഫ്യൂ നിലനിൽക്കുന്ന പ്രദേശത്തെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി യദ്യൂരപ്പ ചർച്ച നടത്തും. പ്രദേശത്തെ മുസ്ലീം സംഘടന പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയേക്കും. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധം രൂക്ഷമായ കർണാടകയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച പ്രഖ്യാപിച്ച നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പൊലീസ് നടപടി മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു കോടതിയുടെ പരാമർശം. […]
നോട്ട് നിരോധനം ശതകോടീശ്വരൻ സുഹൃത്തുക്കളെ സഹായിക്കാൻ ‘പേ പിഎം’ നടത്തിയ നീക്കം; രാഹുൽ ഗാന്ധി
നോട്ട് നിരോധനത്തിൻ്റെ ആറാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശതകോടീശ്വരൻ സുഹൃത്തുക്കളെ സഹായിക്കാൻ ‘പേ പിഎം’ ബോധപൂർവം നടത്തിയ നീക്കമാണ് നോട്ട് അസാധുവാക്കലെന്ന് വിമർശനം. നോട്ട് നിരോധനം സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും വലിയ സംഘടിത കൊള്ളയാണെന്ന് ആരോപിച്ച കോൺഗ്രസ് ഈ നീക്കത്തെക്കുറിച്ച് മോദി സർക്കാരിനോട് ധവളപത്രം ആവശ്യപ്പെടുകയും ചെയ്തു. ചെറുകിട, ഇടത്തരം ബിസിനസുകൾ നടത്തുന്നവരുടെ വയറ്റത്തടിച്ച്, തന്റെ 2-3 ശതകോടീശ്വരൻ സുഹൃത്തുക്കൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ കുത്തകയാക്കാൻ ‘പേപിഎം’ നടത്തിയ ബോധപൂർവമായ […]