സില്‍വര്‍ ലൈനായി കല്ലിടുന്ന ഭൂമിയില്‍ വായ്പ നല്കുന്നതില് സഹകരണബാങ്കുകള്‍ക്ക് മുന്നില്‍ തടസങ്ങളില്ലെന്ന് സഹകരണമന്ത്രി വി.എന്‍.വാസവന്. നഷ്ടപരിഹാരം ഉറപ്പായ ഭൂമി സംബന്ധിച്ച് സഹകരണ ബാങ്കുകള്‍ക്ക് ആശങ്കപ്പടേണ്ട സാഹചര്യമില്ല. ഇത് സഹകരണ ബാങ്കുകള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും തടസമുണ്ടായാല്‍ പരിഹരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും വി.എന്‍.വാസവന് പറഞ്ഞു.
Related News
നാഗമ്പടം പാലം പൊളിക്കാന്‍ തുടങ്ങി
കോട്ടയത്തെ നാഗമ്പടം റെയില്‍ മേല്‍പ്പാലം പൊളിക്കുന്ന ജോലികള്‍ ആരംഭിച്ചു. സ്ഫോടനത്തിലൂടെ തകര്‍ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പാലം മുറിച്ച് മാറ്റാന്‍ തീരുമാനിച്ചത്. പാലം പൊളിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് പാലം പൊളിക്കുന്ന ജോലികള്‍ ആരംഭിച്ചത്. ഇതിന് മുന്‍പേ തന്നെ അനുബന്ധ ജോലികള്‍ എല്ലാം പൂര്‍ത്തിയാക്കിയിരുന്നു. പാലത്തിന്റെ ഇരവശത്തുമുളള കമാനങ്ങളാണ് ആദ്യം മുറിച്ച് മാറ്റുന്നത്. തുടര്‍ന്ന് പാലം ആറ് ഭാഗങ്ങളായി മുറിച്ച് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റും. സുരക്ഷിത സ്ഥാനത്ത് […]
മീൻ വാങ്ങാനും തേങ്ങയെടുക്കാനും ഡിഐജിയുടെ വാഹനം; മോൻസൺ പൊലീസ് വാഹനം ദുരുപയോഗം ചെയ്തെന്ന് ഡ്രൈവർ
പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കൽ പൊലീസ് വാഹനം ദുരുപയോഗം ചെയ്തെന്ന വെളിപ്പെടുത്തലുമായി മോൻസണിൻ്റെ ഡ്രൈവർ. മീൻ വാങ്ങാനും തേങ്ങയിടീക്കാനും മോൻസൺ ഡിഐജി സുരേന്ദ്രൻ്റെ വാഹനം ഉപയോഗിച്ചു എന്ന് ഡ്രൈവർ ജയ്സൺ പറഞ്ഞു. കൊവിഡ് കാലത്തായിരുന്നു ഇത്. അനിത പുല്ലയിലിൻ്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞ് മോൻസൺ മടങ്ങിയത് ബീക്കൺ വച്ച വാഹനത്തിലായിരുന്നു എന്നും ഡ്രൈവർ പറഞ്ഞു. മട്ടാഞ്ചേരിയിൽ ഒരു പൊലീസുകാരന് കുപ്പി കൊടുക്കാൻ പറഞ്ഞു. അത് കൊടുത്തിട്ട് തേങ്ങെയെടുക്കാൻ പോയി. എന്നിട്ട് തുറവൂർ പോയി മീനെടുത്ത് കലൂർ […]
കേരളത്തിൽ 5 ദിവസം മഴ ശക്തമാകും; രണ്ട് ജില്ലകൾക്ക് ഇന്ന് ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട, ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.കോമറിൻ മേഖലയിൽ നിന്ന് മധ്യ പടിഞ്ഞാറൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കൻ കാറ്റിന്റെ ന്യുന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നവംബർ 24 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു […]