കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒന്നരക്കോടി രൂപയുടെ സ്വര്‍ണം പിടികൂടി. മൂന്നു പേരില്‍ നിന്നായി പിടികൂടിയത് 2.675 കിലോ സ്വര്‍ണം. മൂന്ന് കാരിയര്‍മാര്‍ ഉള്‍പ്പെടെ 10 പേര് പൊലീസ് പിടിയില്‍. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയവരാണ് പിടിയിലായത്. ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ചു കടത്തിയതായിരുന്നു സ്വര്‍ണം. ദുബൈയില്‍ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി അഫ്രുദീന്‍, ഷാര്‍ജയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി ഇ.കെ.ആബിദ്, മലപ്പുറം വഴിക്കടവ് സ്വദേശി എടത്തൊടിക ആസിഫലി എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. ഒന്നര മാസത്തിനിടെ കരിപ്പൂരില്‍ നിന്ന് 12 കിലോ സ്വര്‍ണമാണ് പിടികൂടിയത്.
Related News
മദ്യം വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം: കുമളി ബിവറേജില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് വെട്ടേറ്റു
ഇടുക്കി കുമളിയില്‍ ബിവറേജിന് മുന്നില്‍ സംഘര്‍ഷം. രണ്ട് പേര്‍ക്ക് വെട്ടേറ്റു. കുമളി 66-ാം മൈല്‍ സ്വദേശികളായ റോയി മാത്യു , ജിനു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കഞ്ഞിക്കുഴി സ്വദേശി അമലാണ് കുത്തിയത്. വാങ്ങിയ മദ്യം തീര്‍ന്ന ശേഷം വീണ്ടും മദ്യം വാങ്ങാനുള്ള ചര്‍ച്ചകള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് വിവരം. ആക്രമണത്തിന് ശേഷം പ്രതി അമല്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഇയാള്‍ മുന്‍പും നിരവധി കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അമലിനായുള്ള തെരച്ചില്‍ പൊലീസ് […]
ശബരിമലയില്‍ യുവതി പ്രവേശം പാടില്ലെന്ന് വെള്ളാപ്പള്ളി
ശബരിമലയില്‍ യുവതി പ്രവേശം പാടില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സുപ്രീം കോടതി വിധി നടപ്പാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച പറ്റി. എന്നാല്‍, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയില്‍ മാത്രം ആരോപിക്കുന്നത് ശരിയല്ല. മുന്നണിക്ക് തിരിച്ചുവരാന്‍ കഴിയണമെങ്കില്‍ പിന്നാക്ക ആഭിമുഖ്യം കൂട്ടണമെന്നും വെള്ളാപ്പള്ളി നടേശന് കാണിച്ചുകുളങ്ങരയില്‍ പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ
മാധ്യമ പ്രവര്ത്തകന് കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സസ്പെന്റ് ചെയ്ത ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്. അപകട സമയത്ത് താന്‍ അല്ല, ഒപ്പമുണ്ടായിരുന്ന വഫയാണ് വാഹനം ഓടിച്ചതെന്നാണ് ശ്രീറാം ചീഫ് സെക്രട്ടറിക്ക് നല്കിയ വിശദീകരണം. അപകടം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ല. അപകടം നടന്നപ്പോള്‍ ഉടനെ മാധ്യമപ്രവര്‍ത്തകനെ ആശുപത്രിയിലെത്തിക്കാനാണ് ശ്രമിച്ചതെന്നും ശ്രീറാം വിശദീകരണത്തില്‍ അവകാശപ്പെടുകയുണ്ടായി. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ടത്. കേസില്‍ ഇതുവരെ […]