Cricket Sports

ഐ.പി.എല്ലിൽ ബ്രെറ്റ് ലീയെ വിസ്മയിപ്പിച്ച രണ്ട് ഇന്ത്യൻ യുവ പേസർമാർ

പതിവ് പോലെ ഒരു പിടി പുത്തൻ താരോദയങ്ങൾക്കാണ് ഇത്തവണയും ഐ.പി.എൽ വഴിവെച്ചത്. നിരവധി ബാറ്റിംഗ്, ബൗളിംഗ് വിസ്മയങ്ങൾ ഈ സീസണിൽ സംഭവിക്കുകയുണ്ടായി. അതിനിടെ, സീസണിലെ മികച്ച രണ്ട് ഇന്ത്യൻ പേസർമാരെ കുറിച്ചാണ് ആസ്ത്രേലിയൻ സൂപ്പർ താരം ബ്രെറ്റ് ലീ പറഞ്ഞ് വരുന്നത്.

കൊൽക്കത്ത നെെറ്റ്റെെഡേഴ്സിന്റെ പ്രസിദ് കൃഷ്ണയും റോയൽ ചലഞ്ചേസിന്റെ നവദീപ് സെെനിയുമാണ് ഇത്തവണത്തെ ബ്രെറ്റ് ലീയുടെ ഫേവറിറ്റുകൾ. പ്രസിദ് കൃഷ്ണക്ക് ടൂർണമെന്റിലുടനീളം 145 പെർ അവർ വേഗത്തിൽ പന്തെറിയാൻ സാധിച്ചതായി ലീ പറഞ്ഞു. നവദീപും ഇന്ത്യയുടെ ഭാവിവാഗ്ദാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പേസർ ജസ്പ്രീത് ബൂംറയും സവിശേഷമായ ബൗളിംഗ് കൊണ്ട് ബ്രെറ്റ് ലീയുടെ മനസ്സ് കവർന്നു

ഇന്ന് 145K എന്ന കടമ്പ ഇന്ത്യൻ ബൗളർമാർ അനായാസം അതിജീവിക്കുന്നത് നല്ല സൂചനയാണ്. ഇന്ത്യൻ ക്രിക്കറ്റിന് തന്നെ ഇത് മുതൽ കൂട്ടണെന്നും ലീ പറഞ്ഞു. ഐ.പി.എല്ലിൽ കൊൽക്കത്തക്കായി ഇതുവരെ 2 വിക്കറ്റുകളെ പ്രസീദ് നേടിയിട്ടുള്ളു. എന്നാൽ കൊൽക്കത്തയുടെ ഇത്തവണത്തെ കുന്തമുനയാണ് പ്രസീദ്. ഡൽഹി ക്യാപിറ്റൽസിനെതിരായ സൂപ്പർ ഓവറിൽ നായകൻ ദിനേശ് കാർത്തിക് ധെെര്യപൂർവം പന്തേൽപ്പിച്ചത് ഈ യുവ താരത്തിനായിരുന്നു. ബം
ഗളുരുവിനായി നാല് വിക്കറ്റാണ് സെെനി നേടിയിട്ടുള്ളത്.