പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ വീണ്ടും പ്രതിഷേധം. തടഞ്ഞിട്ട ബസുകൾ യാത്രക്കാർ തന്നെ ബാരിക്കേഡുകൾ മാറ്റി കടത്തിവിടുകയാണ്. ടോൾ പ്ലാസയിലെ ആംബുലൻസ് ട്രാക്കിലൂടെയാണ് ബസുകൾ കടത്തിവിടുന്നത്. ബസുകൾ തടഞ്ഞാൽ സർവീസ് നിർത്തിവെക്കാനാണ് ബസുടമകളുടെ തീരുമാനം. അതേസമയം, പന്നിയങ്കരയിൽ ലോറി തൊഴിലാളികളുടെയും ഉടമകളുടെയും അനിശ്ചിതകാല സമരം ഇന്നുമുതൽ ആരംഭിക്കും.
Related News
വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി വൈദ്യുതി ബോര്‍ഡ്. ഗാര്‍ഹിക ഉപഭോക്താക്കളെയായിരിക്കും നിരക്ക് വര്‍ദ്ധന കൂടുതല്‍ ബാധിക്കുക. 20 മുതല്‍ 30 പൈസ വരെ വര്‍ദ്ധിപ്പിക്കാനാണ് സാധ്യത. കാലവര്‍ഷം കനിയാത്തതിനാല്‍ ആഭ്യന്തര ഉത്പാദനം കുറഞ്ഞതോടെ വൈദ്യുതി ബോര്‍ഡ് പ്രതിസന്ധിയിലായിരിക്കുകയാണ്. പുറത്ത് നിന്ന് പണം കൊടുത്ത് വൈദ്യുതി വാങ്ങേണ്ട അവസ്ഥ ബോര്‍ഡിനെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ദ്ധനയെന്ന ആവശ്യം ബോര്‍ഡ് മുന്നോട്ടുവെച്ചത്. 15 മുതല്‍ 20 ശതമാനം നിരക്ക് വര്‍ദ്ധനയാണ് ബോര്‍ഡിന്റെ ആവശ്യമെങ്കിലും 10 […]
നിരീക്ഷണം ശക്തമാക്കണം, ജാഗ്രത പുലര്‍ത്തണം: ലക്ഷദ്വീപ് സുരക്ഷാ ഉദ്യോഗസ്ഥരോട് ഭരണകൂടം
ലക്ഷദ്വീപിൽ സുരക്ഷ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം. നിലവിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് നടപടി. കപ്പലുകള്‍, ജെട്ടി, പോര്‍ട്ട്, പോര്‍ട്ട് പരിസരം എന്നിവിടങ്ങളില്‍ പ്രത്യേകം നിരീക്ഷിക്കാനും ഉത്തരവ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കര്‍ശന നിര്‍ദേശങ്ങളാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ ലക്ഷദ്വീപ് ഭരണകൂടം നല്‍കിയിരിക്കുന്നത്. നിരീക്ഷണം ശക്തമാക്കണമെന്നാണ് നിരീക്ഷണ ഉദ്യോഗസ്ഥര്‍ക്ക് നല്കിയ മുന്നറിയിപ്പ്. നിലവിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് നടപടി.രാജ്യവ്യാപകമായി ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ ഓഫീസിന് മുന്നില്‍ നിരവധി സംഘടനകളാണ് പ്രതിഷേധവുമായി എത്തുന്നത്. നിരവധി സമരങ്ങളാണ് ഇതിന് മുന്നില്‍ […]
വൈകല്യങ്ങളെ മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനം; ശ്യാമിന്റെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കും
കൃത്രിമക്കാലുമായി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്ന വിദ്യാര്‍ഥി ശ്യാമിന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. ശരീരത്തില്‍ 14 ശസ്ത്രക്രിയ നടത്തി ഡയാലിസിസിന് തയ്യാറെടുക്കുന്ന ശ്യാം നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളെ കുറിച്ച് മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം എംജി കോളജില്‍ ഒന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ഥിയാണ് ശ്യാം. ശ്യാമിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷമാണ് ചികിത്സ ഏറ്റെടുക്കുന്നതായി ആരോഗ്യമന്ത്രി ഫേബുക്കിലൂടെ അറിയിച്ചത്. മീഡിയ വണ്‍ ഇംപാക്ട്.