യുക്രൈൻ പട്ടണമായ മകരേവിൽ 132 പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ. ഭൂരിഭാഗം മൃതദേഹങ്ങളും കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് കുഴിച്ചെടുത്തതാണ്. എന്നാൽ ചിലത് തെരുവിൽ നിന്ന് കണ്ടെത്തിയെന്നും മേയർ വാദിം ടോക്കർ പറഞ്ഞു.
തലസ്ഥാനമായ കീവിനു പടിഞ്ഞാറ് 50 കിലോമീറ്റർ അകലെയാണ് മകരേവ് സ്ഥിതിചെയ്യുന്നത്. റഷ്യൻ അധിനിവേശത്തിന് മുമ്പ് ഏകദേശം 15,000 ആളുകൾ ഇവിടെ ഉണ്ടായിരുന്നു. ആക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങൾ മകരേവിന് സംഭവിച്ചിട്ടുണ്ട്. 40% ത്തോളം കേടുപാടുകൾ ഉണ്ടായിട്ടുണ്ടെന്നും പല കെട്ടിടങ്ങളും അറ്റകുറ്റപ്പണികൾക്ക് കഴിയാത്തതാണെന്നും ടോക്കർ പറഞ്ഞു.
“അധിനിവേശക്കാർ മിക്കവാറും എല്ലാ അടിസ്ഥാന സൗകര്യങ്ങളും നശിപ്പിച്ചു. വീടുകളും അപ്പാർട്ട്മെന്റ് കെട്ടിടങ്ങളും ബോംബെറിഞ്ഞ് തകർത്തു. ആശുപത്രികളും കിന്റർഗാർട്ടനുകളും പൂർണ്ണമായും നശിപ്പിച്ചു” ടോക്കർ കൂട്ടിച്ചേർത്തു.