ശബരിമല കർമ്മസമിതി തിരുവനന്തപുരത്ത് സ്ഥാപിച്ച ഫ്ളക്സുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു. അമ്പലമുക്കിലെ ഫ്ളക്സ് നീക്കാൻ എത്തിയ ഉദ്യോഗസ്ഥരെ ശബരിമല കർമസമിതി പ്രവർത്തകർ തടഞ്ഞത് നേരിയ തോതിൽ വാക്ക് തർക്കത്തിന് ഇടയാക്കി. തുടർന്ന് പൊലീസ് എത്തി പ്രവർത്തകരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. നേരത്തെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കർമസമിതി പരസ്യ ബോർഡുകൾ സ്ഥാപിച്ചതിനെതിരെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു .
Related News
ഗാന്ധിജിയെ രാഷ്ട്ര പുത്രനെന്ന് വിളിച്ച് ബി.ജെ.പി എം.പി
വിവാദ പ്രസ്താവനകളിലൂടെ സ്വന്തം പാര്‍ട്ടിയെ തന്നെ പലപ്പോഴും വെട്ടിലാക്കിയിട്ടുള്ള ബി.ജെ.പി നേതാവാണ് സാധ്വി പ്രജ്ഞ സിങ് താക്കൂര്‍. ഇപ്പോഴിതാ, രാഷ്ട്ര പിതാവായ ഗാന്ധിജിയെ രാഷ്ട്ര പുത്രനെന്ന് വിളിച്ചാണ് പ്രജ്ഞ സിങ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഭോപ്പാലിൽ നടന്ന പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രജ്ഞ സിങ് താക്കൂര്‍ മഹാത്മാ ഗാന്ധിയെ രാഷ്ട്ര പുത്രനെന്ന് വിശേഷിപ്പിച്ചത്. ഗാന്ധിജി രാഷ്ട്ര പുത്രനാണെന്നും അദ്ദേഹത്തെ എല്ലായ്പ്പോഴും രാഷ്ട്രം സ്നേഹിക്കേണ്ടതുണ്ടെന്നും ഓർമ്മിക്കപ്പെടേണ്ടതുണ്ടെന്നും പ്രജ്ഞ പറഞ്ഞു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി നഗരങ്ങളിലുടനീളം ഗാന്ധി സങ്കൽപ് […]
കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; രണ്ട് പ്രതികളും കുറ്റക്കാർ
കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. ഉമേഷും, ഉദയനുമാണ് കേസിലെ കുറ്റക്കാർ. ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. ആയുർവേദ ചികിത്സക്കായി തിരുവനന്തപുരം പോത്തൻകോടുള്ള ആശുപത്രിയിലെത്തിയ വിദേശ വനിതയെ 2018 മാർച്ച് 14നാണ് കാണാതാകുന്നത്. 36 ആം ദിനം യുവതിയുടെ അഴുകിയ മൃതദേഹം കോവളത്തുള്ള പൊന്തകാടിൽ നിന്ന് പൊലീസ് കണ്ടെത്തി. സഹോദരിയുടെ ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് പ്രദേശവാസികളായ […]
ഷോപ്പിയാനിലെ വ്യാജ ഏറ്റുമുട്ടല്‍ നടത്തിയത് 20 ലക്ഷം രൂപയ്ക്ക്; ഞെട്ടിക്കുന്ന ക്രൂരത
ശ്രീനഗര്‍: ഷോപ്പിയാനില്‍ മൂന്നു കശ്മീരി യുവാക്കളെ സൈനിക ക്യാപ്റ്റന്റെ നേതൃത്വത്തില്‍ വെടിവച്ചു കൊന്നത് 20 ലക്ഷം രൂപ പാരിതോഷികം ലഭിക്കാന്‍ വേണ്ടിയെന്ന് കുറ്റപത്രം. 62 രാഷ്ട്രീയ റൈഫിള്‍സ് ക്യാപ്റ്റന്‍ ഭൂപേന്ദ്ര സിങ്ങിന്റെ നേതൃത്വത്തില്‍ ജൂലൈ 18നായിരുന്നു വ്യാജ ഏറ്റുമുട്ടല്‍. ഹിന്ദുസ്ഥാന്‍ ടൈംസാണ് കുറ്റപത്രത്തെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റജൗരി സ്വദേശികളായ ഇംതിയാസ് അഹ്മദ് (20) , അബ്റാര്‍ അഹ്മദ് (25), മുഹമ്മദ് അബ്റാര്‍ (16) എന്നിവരാണ് കൊല്ലപ്പെട്ടിരുന്നത്. ക്യാപ്റ്റന്‍ ഭൂപേന്ദ്ര സിങ്, തദ്ദേശവാസികളായ താബിഷ് നസീര്‍, […]