കർണാടകയിൽ നാളെ മുസ്ലിം ലീഗ് സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തു. ഹിജാബ് വിധിയിൽ പ്രതിഷേധിച്ചാണ് ബന്ദ്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ബന്ദ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഇന്നലെയാണ് ഉത്തരവിറക്കിയത്.https://9990a62b29aa2f07046c5ef17db01f41.safeframe.googlesyndication.com/safeframe/1-0-38/html/container.html
ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്ന് കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചു. മതവിശ്വാസം സംബന്ധിച്ച ഭരണഘടനയുടെ അനുഛേദം 25ന്റെയും അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച അനുഛേദം 19ന്റെയും ലംഘനമാണെന്ന ഹര്‍ജിക്കാരുടെ വാദമാണ് കോടതി തള്ളിയത്. ഇതിനെതിരെ വിദ്യാത്ഥികൾ സുപ്രിം കോടതിയെ സമീപിച്ചിരുന്നു.
നിരോധനം കോടതി ശരിവച്ചങ്കിലും യൂണിഫോം സംബന്ധിച്ചു സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാണ്. ഉഡുപ്പിയില്‍ ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ എ.ബി.വി.പിയുടെ നേതൃത്വത്തില്‍ തടയാനും ആക്രമിക്കാനും ശ്രമിച്ചതിനെ തുടര്‍ന്നാണ് കോളജ് വികസന സമിതികള്‍ നിരോധനവുമായി രംഗത്തെത്തിയത്.