വേനല്‍ച്ചൂട് കനത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീ പിടിത്തം ശക്തമാകുകയാണ്. പാലക്കാട് ജില്ലയില്‍ വിവിധ വനമേഖലകളിലെ കാട്ടു തീ ഇനിയും നിയന്ത്രണ വിധേയമായില്ല. ആശങ്കയായി അട്ടപ്പളത്ത് തീ താഴ്വരയില് നിന്നും മലമുകളിലേക്ക് പടര്‍ന്നു പിടിക്കുകയാണ്. വനംവകുപ്പിന്റെ 40 അംഗ സംഘം ഇന്നലെ രാത്രിയും തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും തീ നിയന്ത്രണവിധേയമായില്ല. കൂടുതല്‍ ഇടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം തുടരുന്നതായി വനം വകുപ്പ് അറിയിച്ചു. നിലവില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് അട്ടപ്പളത്ത് തീ പിടിത്തമാരംഭിച്ചത്. സൈലന്റ്വാലിയോട് ചേര്‍ന്ന പ്രദേശങ്ങളിലും തീ പിടിത്തം ഉണ്ടായി.
Related News
മുൻ നിശ്ചയിച്ച തീയതികളിൽ പരീക്ഷകൾ നടക്കും; എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മാറ്റമില്ല; മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്തെ എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എസ് എസ് എൽ സി പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചതായി മന്ത്രി അറിയിച്ചു. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് ഓൺലൈനായി നടത്തും. നിയന്ത്രണം അൺ എയ്ഡഡ് സ്കൂളുകൾക്കും സി ബി എസ് സി സ്കൂളുകൾക്കും ബാധകം. പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ നടത്താനാണ് നിലവിലെ തീരുമാനമെന്നും 10,11,12 ക്ലാസുകൾ സ്കൂളുകളിൽ തന്നെ തുടരുന്ന […]
പോക്സോ കേസില്‍ പരോളില്‍ ഇറങ്ങിയ പ്രതി സ്കൂള്‍ വരാന്തയില്‍ തൂങ്ങി മരിച്ചു
പോക്സോ കേസില്‍ പരോളില്‍ ഇറങ്ങിയ പ്രതി സ്കൂള്‍ വരാന്തയില്‍ തൂങ്ങിമരിച്ചു. നെന്മാറ സ്വദേശി രാജേഷിനെയാണ് ചിറ്റിലഞ്ചേരി എം എന്‍ കെ എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കവെ മുത്തച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഒരു മാസത്തെ പരോള്‍ അനുവദിച്ചിരുന്നു. പരോള്‍ കാലാവധി 31ന് അവസാനിക്കാനിരിക്കെയാണ് പ്രതി തൂങ്ങി മരിച്ചത്. നെന്മാറ സ്റ്റേഷന് പരിധിയിലുള്ള ഒരു പോക്സോ കേസിലാണ് രാജേഷ് അറസ്റ്റിലായിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം […]
മാനസിക രോഗികൾക്ക് നൽകുന്ന മരുന്നുകൾ കടത്താൻ ലോബി; അന്വേഷണം നടത്താൻ നിർദേശം നൽകി മെഡിക്കൽ കോളേജ് സൂപ്രണ്ട്
തിരുവനതപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഇടനിലക്കാർ വഴി മരുന്ന് കടത്തൽ വ്യാപകം. സർക്കാർ മെഡിക്കൽ കോളേജിൽ എത്തുന്ന മനസികൾ രോഗികൾക്ക് നൽകുന്ന മരുന്ന് വില്പനയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾ ഒപി വഴി ഡോക്ടറിനെ കണ്ടതിന് ശേഷം ലഭിക്കുന്ന ആശുപത്രിയുടെ സീൽ വെച്ച കുറിപ്പടി വഴി മാത്രമാണ് ഫാർമസിയിൽ നിന്ന് മരുന്ന് നൽകാൻ സാധിക്കു എന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥകൾ ലംഘിച്ച് കൊണ്ടാണ് നിലവിൽ മരുന്നുവില്പന. ഇത്തരത്തിൽ മരുന്നുകൾ വാങ്ങാൻ ഒരു ലോബി […]