പുതിയ ഐപിഎൽ സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് നാല് ടീമുകൾ. മുബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളാണ് ജഴ്സി അവതരിപ്പിച്ചത്. കിംഗ്സ് ഇലവൻ പഞ്ചാബ് ടീമിൻ്റെ ജഴ്സിയെന്ന പേരിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. റോയൽ ചലഞ്ചേഴ്സ് തങ്ങളുടെ പുതിയ ക്യാപ്റ്റനെയും പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിയാണ് വരുന്ന സീസണിൽ ആർസിബിയെ നയിക്കുക. (new ipl jerseys reveald)
Related News
അഫ്രീദി, അക്തര്‍, സര്‍ഫറാസ്… പാക് ക്രിക്കറ്റ് താരങ്ങളുടെ പ്രാര്‍ത്ഥനകളിലും നിറഞ്ഞ് കശ്മീര്‍
ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യപ്പെട്ടതിന് പിന്നാലെ കശ്മീരിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി പാകിസ്താന് ക്രിക്കറ്റ് താരങ്ങളും. മുന്‍ താരങ്ങളായ ഷഹീദ് അഫീദിയും ഷുഐബ് അക്തറും പിന്തുണയര്‍പ്പിച്ച് കശിമീരിലെ ജനങ്ങളെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ നായകന് സര്‍ഫറാസ് അഹ്മദും അതേ പാത പിന്തുടര്ന്നു. ഈദ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് കശ്മീരികള്‍ക്ക് പിന്തുണയര്‍പ്പിച്ച് സര്‍ഫറാസ് രംഗത്തെത്തിയത്. കശ്മീരിലെ സഹോദരങ്ങളെ രക്ഷിക്കാനും സകല വെല്ലുവിളികളിലും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും അവരെ തുണക്കാനും ദൈവത്തോട് പ്രാര്‍ഥിക്കുന്നു. അവരുടെ വേദനകളും സങ്കടങ്ങളും ഞങ്ങളും […]
വീണ്ടും ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്; ഇത്തവണ വീണത് ടെയ്ലര്
വിക്കറ്റിന് പിന്നില്‍ വീണ്ടും മാസ്മരിക പ്രകടനവുമായി മഹേന്ദ്രസിങ് ധോണി. സീസണില്‍ മികച്ച ഫോമിലുള്ള റോസ് ടെയ്ലറാണ് ഇത്തവണ പുറത്തായത്. കേദാര്‍ ജാദവ് ആയിരുന്നു ബൗളര്‍. ജാദവിന്റെ പന്തിനെ പ്രതിരോധിക്കുന്നതില്‍ ടെയ്ലര്‍ക്ക് പിഴച്ചു. ടെയ്ലറെ ബീറ്റ് ചെയ്ത പന്ത് നേരെ ധോണിയുടെ കൈകളിലേക്ക്. ക്രീസില്‍ നിന്ന് ടെയ്ലറുടെ കാലൊന്ന് പൊങ്ങിയ നിമിഷം ധോണി, ബെയ്ല്‍സ് തെറിപ്പിച്ച് വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. 25 റണ്‍സായിരുന്നു ടെയ്ലറുടെ സമ്പാദ്യം. ആദ്യ മത്സരത്തിലും ടെയ്ലറെ നിലയുറപ്പിക്കും മുമ്പെ വീഴ്ത്തിയിരുന്നു. അതേസമയം […]
അഭിഷേക് നായര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 13 വര്‍ഷം നീണ്ട കരിയറിന് തിരശീലയിട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അഭിഷേക് നായര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മുംബൈ ടീമിനും പുതുച്ചേരി ടീമിനുമായാണ് അഭിഷേക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളത്തിലിറങ്ങിയിട്ടുള്ളത്. മുംബൈയെ രഞ്ജി ട്രോഫി കിരീടങ്ങളിലേക്ക് നയിച്ച താരമാണ് അഭിഷേക് നായര്‍. ഇന്ത്യന്‍ താരങ്ങളായ ദിനേശ് കാർത്തിക്, ശ്രേയസ് അയ്യർ, ഉൻമുക്ത് ചന്ദ് എന്നിവരുടെയൊക്കെ ഉപദേഷ്ടാവ് കൂടിയായിരുന്നു. ഇടം കൈയ്യൻ ബാറ്റ്സ്മാനും സീം […]