സംസ്ഥാനത്ത് താപനില ഉയരുന്നു. ആറ് ജില്ലകളിലെ താപനില 40 ഡിഗ്രി കടന്നേക്കുമെന്ന് കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം പുനലൂരിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന ആറ് ജില്ലകളില്‍ 11 മണി മുതല്‍ 3 മണിവരെ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണം. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
പുനലൂരില്‍ നഗരസഭാംഗത്തിന് ഇന്നലെ സൂര്യാതപമേറ്റിരുന്നു. വട്ടപ്പട സ്വദേശി ഡി ദിനേശനാണ് സൂര്യാതപമേറ്റത്. വീട്ടിലെത്തിയപ്പോള്‍ ശരീരത്ത് സൂര്യാഘാതമേറ്റ പാടുകള്‍ ദിനേശന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ദിനേശനെ ആശുപത്രിയിലെത്തിച്ച് പ്രഥമിക ശുശ്രൂഷകള്‍ നല്‍കിയിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പ്രദേശമാണ് പുനലൂര്‍. 38.7 ഡിഗ്രി ചൂടാണ് പുനലൂരില്‍ രേഖപ്പെടുത്തിയത്. സംസ്ഥാനം കടന്ന് പോകുന്നത് ഉഷ്ണ തരംഗത്തിന് സമാനമായ സാഹചര്യത്തിലൂടെയാണെന്നാണ് വിവരം.