കൊച്ചി: പോക്സോ കേസിൽ ഒളിവിലുള്ള നമ്പർ 18 ഹോട്ടൽ (No18 Hotel POCSO Case) ഉടമ റോയ് വയലാട്ടിനെ കണ്ടെത്താൻ പൊലീസ് വ്യാപക തെരച്ചിൽ തുടങ്ങി. റോയ് വയലാട്ടിൻറെ കൊച്ചി തോപ്പുംപടിയിലെ വീട്ടിലും സ്ഥാപനങ്ങളിലുമായിരുന്നു പ്രത്യേക സംഘത്തിൻറെ പരിശോധന. റോയ് വയലാട്ട്, കേസിലെ കൂട്ട് പ്രതി ഷൈജു തങ്കച്ചൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹർജി സുപ്രീം കോടതിയും തള്ളിയ പശ്ചാത്തലത്തിലാണ് പൊലീസ് നീക്കം. കേസിലെ മറ്റൊരു പ്രതിയായ അഞ്ജലി റിമ ദേവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിൽ ആണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസെടുത്തത്.
Related News
മരട് പ്രദേശവാസികളുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്
ജനങ്ങളുടെ ആശങ്കയകറ്റാതെ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ പരിസരവാസികൾ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. സമരസമിതി അംഗങ്ങളുമായി മന്ത്രി എ.സി മൊയ്തീന് ഇന്ന് ചര്‍ച്ച നടത്തും. ഇൻഷുറൻസിന്റെ കാര്യത്തില്‍ വ്യക്തത വരുത്തി ആശങ്ക പരിഹരിക്കുന്നത് വരെ സമരം തുടരാനാണ് പ്രദേശവാസികളുടെ തീരുമാനം. മരടിലെ ഫ്ലാറ്റുകൾക്ക് സമീപത്തുള്ളവരുടെ വീടുകൾക്കും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പാക്കുന്നതിൽ ഇപ്പോഴും അവ്യക്തത തുടരുന്നതിൽ പ്രതിഷേധിച്ചാണ് പുതുവത്സരദിനത്തിൽ തന്നെ അനിശ്ചിതകാല നിരാഹാര സമരം ആരഭിച്ചത്. ഫ്ലാറ്റുകളുടെ ചുമരുകൾ നീക്കി തുടങ്ങിയപ്പോൾ തന്നെ സമീപത്തെ വീടുകളിൽ […]
ന്യൂനപക്ഷ വർഗീയയ്ക്കെതിരെ മേയർ ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ബിജെപി ഉയർത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണത്തിന് അനുപൂരകമായി പ്രവർത്തിച്ച് വർഗ്ഗീയതയുടെ സന്തുലിതമായ ഇക്കോ സിസ്റ്റം ഇന്ത്യയിൽ സൃഷ്ടിക്കുകയാണ് ന്യൂനപക്ഷ വർഗ്ഗീയ സംഘടനകളെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആര്യ രാജേന്ദ്രന്റെ പ്രതികരണം. ” രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ക്രൂരമായ കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും സാമുദായിക ഐക്യം തകർക്കാൻ ലക്ഷ്യം വച്ചുള്ളതുമാണ്. ഭീകരവാഴ്ചയിലേക്ക് ഇന്ത്യയെ നയിക്കുന്ന വർഗ്ഗീയതയുടെ എല്ലാ വകഭേദങ്ങളെയും ജാഗ്രതയോടെ പ്രതിരോധിക്കേണ്ടതുണ്ട്. ബിജെപി ഉയർത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണത്തിന് അനുപൂരകമായി പ്രവർത്തിച്ച് വർഗ്ഗീയതയുടെ […]
സി.പി.എം നിലപാട് പരിഹാസമെന്ന് ബി.ജെ.പി
കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ആരോപണത്തില്‍ ബി.ജെ.പി നിലപാട് സ്വീകരിക്കാത്തതും എല്‍.ഡി.എഫ് പ്രചരണ വിഷയമാക്കി. ബി.ജെ.പി എം.കെ രാഘവനെ സഹായിക്കുന്നുവെന്നാണ് പ്രധാനമായും എല്‍.ഡി.എഫ് ആരോപണം. എന്നാല്‍ മറ്റാരോപണങ്ങള്‍ നിലനില്‍ക്കാത്തതിനാലാണ് ബി.ജെ.പി സഹായിക്കുന്നുവെന്ന എല്‍.ഡി.എഫ് പ്രചാരണമെന്നാണ് കോണ്‍ഗ്രസിന്റെ മറുപടി. കോഴിക്കോട് ബി.ജെ.പി ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തി യു.ഡി.എഫിനെ സഹായിക്കുന്നുവെന്ന് തുടക്കത്തിലെ സി.പി.എം ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു യു.ഡി.എഫിനെ വെട്ടിലാക്കിയ ഒളിക്യാമറ വിവാദം വന്നത്. ഇതും എല്‍.ഡി.എഫ് മികച്ച പ്രചാരണ ആയുധമാക്കി മാറ്റി. എന്നാല്‍, രാഘവനെതിരെ ഒരക്ഷരം […]