തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന് കരിക്കുലം കമ്മിറ്റി രൂപീകരിച്ചതായി വിദ്യാഭ്യാസമന്ത്രി വി എസ് ശിവൻകുട്ടി. പുതിയ പാഠപുസ്തകങ്ങൾ തയ്യാറാക്കുമ്പോൾ ഇനി സമൂഹത്തിന്റെ കൂടി അഭിപ്രായം തേടും. ലിംഗനീതി, സന്നദ്ധ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾ പുതിയ പാഠ്യപദ്ധതിയിൽ ചർച്ച ചെയ്യും. മലയാളം അക്ഷരമാല പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും തീരുമാനമായി. ഇത്തവണ പ്ലസ് ടു പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ ഉണ്ടാകില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
Related News
ഇന്ന് കൊവിഡ് മരണം ഇല്ല; കേരളത്തില്‍ 809 പുതിയ രോഗികൾ
കേരളത്തില്‍ 809 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂര്‍ 55, പത്തനംതിട്ട 43, കണ്ണൂര്‍ 37, പാലക്കാട് 33, ആലപ്പുഴ 32, മലപ്പുറം 29, വയനാട് 28, കാസര്‍ഗോഡ് 8 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,467 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,808 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 23,960 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ […]
യാത്രക്കാരിക്ക് കയറാന്‍ നിര്‍ത്തിയ സ്വകാര്യ ബസിന് പിറകില്‍ ലോറിയിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
റോഡരികില്‍ കൈകാണിച്ച യാത്രക്കാരിക്ക് വേണ്ടി നിറുത്തിയ ബസിന്റെ പിറകില്‍ വന്ന ലോറിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 6 പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ ഏഴ് മണിയോടെ മലപ്പുറം വളാഞ്ചേരിക്കടുത്ത് കോട്ടപ്പുറത്താണ് അപകടമുണ്ടായത്. വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന എമിറേറ്റ്സ് എന്ന സ്വകാര്യ ബസിന് പിറകില്‍ കോട്ടക്കലിലേക്ക് എം സാന്റ് കയറ്റി വരികയായിരുന്ന ടോറസ് ട്രക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഇതിനിടയില്‍ ബസിന് കൈ കാണിച്ച യാത്രക്കാരി സുരക്ഷിത സ്ഥാനത്തേക്ക് ഓടി […]
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ നിരക്ക് കുറക്കണം; ഹര്‍ജി ഹൈക്കോടതിയില്‍ ഇന്ന്
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചികിത്സാ നിരക്ക് കുറയ്ക്കുന്നതിന് വേണ്ടി ആശുപത്രികളുമായി കൂടിയാലോചന നടത്താന്‍ കഴിഞ്ഞയാഴ്ച കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ചികിത്സാ നിരക്ക് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം തന്നെ ഉത്തരവിറക്കിയതാണെന്നും വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് സ്റ്റേറ്റ് അറ്റോര്‍ണി വ്യക്തമാക്കിയിട്ടുള്ളത്. കൊവിഡ് ചികിത്സ നിരക്കെന്ന പേരില്‍ പതിനായിരക്കണക്കിന് രൂപയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്നും, ഇക്കാര്യത്തില്‍ കൃത്യമായ നടപടികളെടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി. എറണാകുളം സ്വദേശിയായ അഭിഭാഷകനാണ് ഹര്ജിക്കാരന്. […]