നിരവധി സ്മാരകങ്ങള്‍ക്കും പഠന കേന്ദ്രങ്ങള്‍ക്കും ഊന്നൽ നൽകിയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചത്. പി കൃഷ്ണപിള്ള, കൊട്ടാരക്കര തമ്പുരാന്, ഫാ. ചാവറ കുര്യാക്കോസ് ഏലിയാസ്, സംഗീതജ്ഞന് എം എസ് വിശ്വനാഥന്, ചെറുശ്ശേരി, പണ്ഡിറ്റ് കറുപ്പന് എന്നിവര്‍ക്കാണ് പുതുതായി സ്മാരകങ്ങള്‍ നിര്‍മ്മിക്കുക. തുഞ്ചന്‍ പറമ്പില്‍ ഗവേഷണ കേന്ദ്രം വിപുലീകരിക്കുന്നതിനും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Related News
സിപിഐഎം സംസ്ഥാന സമിതിയോഗം ഇന്ന് ആരംഭിക്കും; എസ്എഫ് ഐക്കെതിരെ വിമർശനം ഉയരാൻ സാധ്യത
എസ്എഫ് ഐയുടെ ഓഫീസ് ആക്രമണം വിവാദമായിരിക്കെ രണ്ടു ദിവസത്തെ സിപി ഐ എം സംസ്ഥാന സമിതിയോഗം ഇന്ന് ആരംഭിക്കും. എസ്എഫ് ഐക്കെതിരെ വിമർശനം ഉയരാൻ സാധ്യതയുണ്ട്. തൃക്കാക്കര പരാജയം പരിശോധിക്കാൻ കമ്മിഷനെ നിയോഗിക്കുന്ന കാര്യവും ചർച്ചയാകും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം ഇതാദ്യമായാണ് സംസ്ഥാന സമിതി ചേരുന്നത്. കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോർട്ടിംഗാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ടയെങ്കിലും പാര്‍ട്ടിയെ വെട്ടിലാക്കിയ സമകാലിക വിവാദങ്ങളും ഉയര്‍ന്നുവരും.സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളും പയ്യന്നൂര്‍ രക്തസാക്ഷിഫണ്ട് വിവാദവും ചര്‍ച്ചയായേക്കും. വിഷയം […]
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക സർക്കാർ തയാറാക്കി
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക സർക്കാർ തയാറാക്കി. അഞ്ച് പേരുടെ പട്ടിക യു.പി.എസ്.സിക്ക് കൈമാറും. എ.ഡി.ജി.പിമാരായ പദ്മകുമാർ, ഷേക്ക് ദർവേഷ് സാഹിബ്, ടി.കെ.വിനോദ്കുമാർ, സഞ്ജീവ് പട്ജോഷി, യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച അഞ്ച് സീനിയർ ഐ.പി.എസ് ഉദ്യോഗസ്ഥർ. നിലവിലെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ജൂൺ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
പി.ജെ ജോസഫിന് സീറ്റില്ലെന്ന് സൂചന; തോമസ് ചാഴിക്കാടനോ പ്രിൻസ് ലൂക്കോസോ സ്ഥാനാര്‍ഥിയായേക്കും
കേരളാ കോണ്‍ഗ്രസിന്റെ കോട്ടയം ലോക്സഭാ സീറ്റ് പി.ജെ ജോസഫിന് നല്‍കില്ലെന്ന് സൂചന. തോമസ് ചാഴിക്കാടനോ പ്രിന്‍സ് ലൂക്കോസോ സ്ഥാനാര്‍ഥിയായേക്കും. ജോസഫിന് സീറ്റ് നല്കുന്നതില് പ്രാദേശിക ഘടകങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തി. മണ്ഡലത്തിന് പുറത്തുള്ളവരെ സ്ഥാനാര്‍ഥിയായി കൊണ്ടുവന്നാല്‍ അംഗീകരിക്കില്ലെന്ന് നേതാക്കള്‍ മാണിയെ നേരിട്ടറിയിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി കെ.എം മാണി കേരള കോണ്‍ഗ്രസ് കോട്ടയം മണ്ഡലം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പി.ജെ ജോസഫിനെതിരെ എതിര്‍പ്പ് ഉയര്‍ന്നത്. കോട്ടയം ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ സീറ്റ് മാണി വിഭാഗത്തിന് വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഏഴ് […]