Entertainment

തൃശൂരിൽ പണികഴിപ്പിക്കും; മലയാള സിനിമാ മ്യൂസിയവും സ്ഥാപിക്കും

കേരള പിറവി മുതലുള്ള കേരളത്തിന്റെ കലാപരവും സാംസ്‌കാരികവുമായ വളർച്ചയും വികാസവും അടയാളപ്പെടുത്തുന്ന മ്യൂസിയം കേരളത്തിനില്ല. ഇത് പരിഗണിച്ച് വിനോദം, വിദ്യഭ്യാസം, ഗവേഷണം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ‘കേരളാ സ്‌റ്റേറ്റ് മ്യൂസിയം’ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ ആരംഭിക്കും. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 30 ലക്ഷം രൂപ നീക്കി വച്ചു. ( kerala museum in thrissur )

കേരള സംസ്ഥാന ചലച്ചിത്ര വികസവ കോർപറേഷന് നടപ്പ് സാമ്പത്തിക വർഷം 16 കോടി രൂപ വകയിരുത്തി. മലയാള ചലച്ചിത്ര മേഖലയുടെ വളർച്ചയും വികാസവും സംബന്ധിച്ച് സമഗ്രമായ അറിവുകൾ നൽകാനുതകുന്ന മലയാള സിനിമാ മ്യൂസിയം സ്ഥാപിക്കും. അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉൾപ്പെടെ ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമായി 12 കോടി രൂപ വിലയിരുത്തി.

കേരളത്തിന്റെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടി ഫെലോഷിപ്പിന് അർഹമാകുന്ന യുവകലാകാര്‌നമാർക്ക് പ്രതിമാസം 10,000 രൂപ വീതം നൽകും. സാസംകാരിക പൈതൃക ഗ്രാമങ്ങൾക്കുമായി 2 കോടി രൂപ നീക്കി വച്ചു.