വനിതാ ലോകകപ്പിൽ ഇന്ത്യക്ക് ന്യൂസീലൻഡിനെതിരെ തോൽവി. 62 റൺസിൻ്റെ കൂറ്റൻ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 261 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 46.4 ഓവറിൽ 198 റൺസിന് എല്ലാവരും പുറത്തായി. 71 റൺസെടുത്ത ഹർമൻപ്രീത് കൗർ ഇന്ത്യയുടെ ടോപ്പ് സ്കോററായി. ന്യൂസീലൻഡിനായി അമേലിയ കെറും ലിയ തഹുഹുവും 3 വിക്കറ്റ് വീതം വീഴ്ത്തി. 75 റൺസെടുത്ത് ന്യൂസീലൻഡ് ഇന്നിംഗ്സിൽ ടോപ്പ് സ്കോററായ ഏമി സാറ്റർത്വെയ്റ്റാണ് കളിയിലെ താരം. (womens cup india newzealand)
മോശം ഫോമിലുള്ള ഷഫാലിക്ക് പകരം യസ്തിക ഭാട്ടിയ ആണ് ഇന്ത്യക്കായി സ്മൃതി മന്ദനക്കൊപ്പം ഓപ്പൺ ചെയ്തത്. താരതമ്യേന വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയിറങ്ങിയ ഇന്ത്യയെ ന്യൂസീലൻഡ് നാല് വശത്തുനിന്നും പൂട്ടുന്ന കാഴ്ചയാണ് കളിയിൽ കണ്ടത്. ഇന്നിംഗ്സിൻ്റെ ഒരു ഘട്ടത്തിൽ പോലും ന്യൂസീലൻഡിനു വെല്ലുവിളി ഉയർത്താൻ ഇന്ത്യക്ക് സാധിച്ചില്ല. കൃത്യതയോടെ പന്തെറിഞ്ഞ കിവീസ് ബൗളർമാർ റൺസ് വിട്ടുകൊടുക്കാൻ വിസമ്മതിച്ചു. ഒടുവിൽ സമ്മർദ്ദത്തിനു കീഴടങ്ങി സ്മൃതി (6) പുറത്തായി. 21 പന്തുകൾ നേരിട്ട താരം ആറാം ഓവറിൽസ്കോർ ബോർഡിൽ വെറും 10 റൺസ് മാത്രം. ദീപ്തി ശർമ്മ (5) 10ആം ഓവറിൽ മടങ്ങി. സ്കോർബോർഡിൽ റൺസ് 26.