തിരുവനന്തപുരം കഴക്കൂട്ടത്ത് ഭൂമാഫിയ പ്രവർത്തിക്കുന്നു,സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം എന്ന് എംഎല്‍എ കടകംപള്ളി സുരേന്ദ്രന്. മിനി സിവില്‍ സ്റ്റേഷന് നിർമ്മിക്കാൻ പദ്ധതിയിട്ട ഭൂമി വ്യാജ രേഖ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു. നിലവില്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത്.
Related News
7 വർഷത്തിനുശേഷം കെഎസ്യു ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു
കെഎസ്യുവിൻ്റെ എറണാകുളം, ഇടുക്കി, വയനാട്, കോട്ടയം ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു. ഏഴുവർഷത്തിനുശേഷമാണ് പുനഃസംഘടന. ഗ്രൂപ്പ് സമവാക്യങ്ങൾ പാലിച്ചുള്ള ജംബോ കമ്മിറ്റികളാണ് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിലും ഉടൻ പുനഃസംഘടന ഉണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് പുനഃസംഘടന. ജില്ലാ പ്രസിഡൻ്റുമാരെ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കമ്മിറ്റി നിലവിൽ വന്നിരുന്നില്ല.. ഗ്രൂപ്പ് സമവാക്യങ്ങൾ പാലിച്ചാണ് ജംബോ കമ്മിറ്റികൾ പ്രഖ്യാപിച്ചത്. അധ്യക്ഷന്‍ പുറമേ നാൽപ്പതിലധികം ആളുകളാണ് കമ്മിറ്റിയിൽ ഉള്ളത്. ചില ജില്ലകളിൽ ആകട്ടെ 70ലധികം ആളുകൾ ഉണ്ട്. ബാക്കിയുള്ള […]
ഏറ്റുമാനൂരിൽ പിടികൂടിയ മത്സ്യത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ല
ഏറ്റുമാനൂരിൽ പിടികൂടിയ മത്സ്യത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് പ്രാഥമിക പരിശോധനാ ഫലം. ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ തിരുവനന്തപുരം ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. നഗരസഭയെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫലം ഔദ്യോഗികമായി അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ലോറിയും മത്സ്യവും വിട്ടു നൽകുമെന്ന് നഗരസഭ അറിയിച്ചു. എന്നാൽ റിപ്പോർട്ടിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെങ്കിലും മീൻ പഴക്കം മൂലം ഭക്ഷ്യയോഗ്യമല്ലെന്ന നിലപാടിലാണ് ആരോഗ്യ വിഭാഗം. ഇന്നലെ വൈകിട്ടാണ് മൂന്ന് ടൺ പഴകിയ മത്സ്യവുമായി ലോറി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടിയത്.
പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവ്
തിരുവനന്തപുരത്ത് പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയിൽ കേസെടുക്കാൻ ബാലാവകാശ കമ്മിഷന് ഉത്തരവ്.പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുക്കാന്‍ കമ്മിഷന് ഉത്തരവിട്ടു. ബാലനീതി വകുപ്പുപ്രകാരം കേസെടുക്കാനാണ് ഉത്തരവ്. ആറ്റിങ്ങൽ എസ്എച്ച്ഓയ്ക്കും ഡിവൈഎസ്പിക്കുമാണ് ഉത്തരവ്. അപമാനത്തിനിരയായ കുട്ടിക്ക് മാനസികാഘാതം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണം. കുട്ടികളുടെ നിയമനങ്ങൾ സംബന്ധിച്ച് പൊലീസ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. ഉത്തരവ് നടപ്പാക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.