തൊഴിലിടങ്ങൾ കൂടുതൽ വനിത സൗഹൃദമാക്കുമെന്നും ഇതിനായി വിവിധ പദ്ധതികൾ തൊഴിൽവകുപ്പ് നടപ്പാക്കുമെന്നും തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന അതിക്രമങ്ങൾ, വിവേചനം, തൊഴിലാളികൾക്കുളള ഇരിപ്പിട സൗകര്യങ്ങൾ ലഭ്യമാക്കാതിരിക്കൽ തുടങ്ങി വിവിധ പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കുന്നതിനായി അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ തൊഴിലാളികൾക്ക് മാത്രമായി ഒരു കോൾ സെന്റർ സംവിധാനം സംസ്ഥാന തൊഴിൽ വകുപ്പ് ‘സഹജ’ എന്ന പേരിൽ സജ്ജീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Related News
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഇക്കൊല്ലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഇക്കൊല്ലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി. ഇതടക്കം ഈ വര്‍ഷം സര്‍ക്കാര്‍ നടപ്പാക്കാന്‍ നിശ്ചയിച്ച പരിപാടികള്‍ മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിശദീകരിച്ചു. പഞ്ചായത്തുകളിലടക്കം 12000 പൊതു ശുചി മുറി സ്ഥാപിക്കും. വഴിയോര വിശ്രമകേന്ദ്രങ്ങള്‍ വ്യാപകമാക്കല്‍, നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് താമസിക്കാന്‍ ഇടങ്ങള്‍ എന്നിവ ഇതില്‍ പെടുന്നു. കെട്ടിക്കിടക്കുന്ന പരാതികള്‍ തീര്‍പ്പാക്കും. എല്ലാ റോഡുകളും നന്നാക്കും. വിദ്യാര്‍ഥികള്‍ക്ക് പാര്‍ട് ടൈം ജോലിക്ക് അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ സമരത്തിന് കോണ്‍ഗ്രസിലെ ഭിന്നത തടസമാണെന്ന് മുഖ്യമന്ത്രി […]
ആലുവയില്‍ എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
എറണാകുളം ആലുവയില്‍ പൊലീസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ ബാബുവാണ് ആത്മഹത്യ ചെയ്തത്. ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
സ്കൂളുകള്‍ അടയ്ക്കില്ല; രോഗവ്യാപനം കൂടിയാല്‍ വിദഗ്ധ അഭിപ്രായം തേടും: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഭാവിയില്‍ കൊവിഡ് കേസുകള്‍ കൂടിയായില്‍ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്കൂള്‍ തുറന്ന അന്ന് മുതല്‍ ഇതുവരെ അതീവ ഗൗരവമായി ഇടപെടേണ്ട സാഹചര്യത്തിലും ഒരു പ്രശ്നവുമില്ലാതെയാണ് പോവുന്നത്. നിലവിലെ സ്കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയില്‍ ഒമിക്രോണ്‍ കേസുകള്‍ കൂടിയിട്ടില്ല. ഇനിയും ഒമിക്രോണ്‍ എണ്ണം കൂടി സ്കൂള്‍ തുറക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. […]