ആസ്ട്രേലിയന്‍ മണ്ണില്‍ തങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം സ്വന്തമാക്കിയതോടെ ഇന്ത്യ ചരിത്രത്തിലേക്ക്. അവസാന ടെസ്റ്റില്‍ ഓസീസ് ഫോളോ ഓണ്‍ ചെ്യതു കൊണ്ടിരിക്കവെ അഞ്ചാം ദിനം മഴ മൂലം കളി ഉപേക്ഷിച്ചതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇതോടെ 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യ ഇന്നിങ്സില്‍ 622 റണ്‍സിന് ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഓസീസിനെ 300 റണ്‍സിന് എറിഞ്ഞിട്ടു. അതോടെ 322 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡ് ഇന്ത്യക്ക് ലഭിച്ചു. ഫോളോ ഓണ്‍ ചെയ്യാനായി ഇന്ത്യ ഓസീസിനെ വീണ്ടും ബാറ്റിങിനയച്ചു. രണ്ടാമിന്നിങ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ ആറ് റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം കളി പുനരാരംഭിക്കാനിരുന്ന ഓസീസിന് മഴ മൂലം അതിന് സാധിച്ചില്ല. ശക്തമായ മഴയായതിനാല്‍ അവസാന ദിനം ഉപേക്ഷിക്കുകയും മത്സരം സമനിലയിലാവുകയും ചെയ്യുകയായിരുന്നു.
Related News
രണ്ടാം പാദത്തിലും പിഎസ്ജി തോറ്റു: മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
യുവേഫ ചാമ്പ്യന്‍സ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ. സെമിഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പി.എസ്.ജിയെ പരാജയപ്പെടുത്തിയായിരുന്നു സിറ്റിയുടെ ഫൈനല്‍ പ്രവേശം. റിയാദ് മെഹ്റസിന്റെ വകയായിരുന്നു സിറ്റിയുടെ രണ്ട് ഗോളുകളും. ഇരു പകുതികളിലുമായിരുന്നു സിറ്റിയുടെ ഗോളുകള്‍. കളി തുടങ്ങി പതിനൊന്നാം മിനുറ്റിലായിരുന്നു ആദ്യ ഗോള്‍. രണ്ടാം ഗോള്‍ 63ാം മിനുറ്റിലും. ഏഴാം മിനുട്ടിൽ പി.എസ്ജിക്ക് ഒരു പെനാൾട്ടി ലഭിച്ചിരുന്നു. എന്നാൽ ‘വാർ’ ആ തീരുമാനം തിരുത്തി. പിന്നാലെയായിരുന്നു മെഹ്റസിന്റെ ഗോള്‍. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ നാലു […]
ശ്രീലങ്കയുടെ അജന്ത മെന്‍ഡിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ശ്രീലങ്കന്‍ സ്പിന്നര്‍ അജന്ത മെന്‍ഡിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. നിഗൂഢ സ്പിന്നര്‍ എന്ന് വിളിപ്പേരുള്ള മെന്‍ഡിസ് ശ്രീലങ്കയ്ക്കായി 19 ടെസ്റ്റുകളും 87 ഏകദിനങ്ങളും 39 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 288 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 2015 ഡിസംബറിലായിരുന്നു അവസാനമായി മെന്‍ഡിസ് ശ്രീലങ്കയ്ക്കായി കളിച്ചത്. 2008ലെ ഏഷ്യാകപ്പ് ഫൈനലിലാണ് മെന്‍ഡിസ് എന്ന ബൗളറെ ലോകം തിരിച്ചറിഞ്ഞത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ ആറ് വിക്കറ്റുകളാണ് മെന്‍ഡിസ് വീഴ്ത്തിയത്. മെന്‍ഡിസിന്റെ കാരംബോളിന് മുന്നില്‍ അന്ന് സെവാഗും ഗംഭീറുമടങ്ങുന്ന പ്രതിഭാസമ്പന്നരായ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് […]
ഡല്‍ഹിയുടെ ഉയര്‍ന്ന സ്കോര്‍ അടിച്ചെടുത്ത് കേരളം
മുംബൈ: സയ്യിദ് മുഷ്താഖ് അലി ടി 20 ടൂര്‍ണമെന്റില്‍ ഡല്‍ഹിക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. 213 എന്ന ഉയര്‍ന്ന സ്കോര്‍ പിന്തുടര്‍ന്ന കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ 19 ഓവറില്‍ വിജയലക്ഷ്യം കണ്ടു. 54 പന്തില്‍ നിന്ന് 95 റണ്‍സെടുത്ത റോബിന് ഉത്തപ്പയും 38 പന്തില്‍ നിന്ന് പുറത്താവാതെ 71 റണ്‍സെടുത്ത വിഷ്ണു വിനോദുമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. കഴിഞ്ഞ കളിയില്‍ മുംബൈയ്ക്കെതിരെ തട്ടുതകര്‍പ്പന്‍ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. […]