World

മെക്സിക്കൻ പൗരന്മാരുടെ ഒഴിപ്പിക്കൽ തുടങ്ങി; ആദ്യ വിമാനമെത്തി

യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന മെക്സിക്കൻ പൗരന്മാർ രാജ്യ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ എത്തിത്തുടങ്ങി. യുദ്ധത്തിന്റെ ഫലമായുണ്ടായ മാനുഷിക പ്രതിസന്ധി പരിഹരിക്കാൻ മെക്സിക്കോയുടെ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ഉത്തരവിട്ടതാണ് പ്രത്യേക വിമാനങ്ങൾ.

സംഘർഷത്തെത്തുടർന്ന് പലായനം ചെയ്ത 81 പേരടങ്ങുന്ന സംഘം റൊമാനിയയിൽ നിന്നുള്ള ആദ്യ വിമാനത്തിൽ ഇന്ന് മെക്സിക്കോയിൽ എത്തിയിരുന്നു.റൊമാനിയയിലുള്ള എല്ലാ പൗരന്മാരെയും രക്ഷിക്കാനുള്ള പദ്ധതികൾ മെക്സിക്കോയുടെ നാഷണൽ ഡിഫൻസ് സെക്രട്ടേറിയറ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം അതിർത്തികൾ കടന്ന് അയൽരാജ്യങ്ങളിലേക്ക് “ആളുകളുടെ മനുഷ്യ ഹിമപാതം” ഒഴുകുന്നതായി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി വ്യക്തമാക്കി. ഇതുവരെയുള്ള മൊത്തം അഭയാർത്ഥികളുടെ എണ്ണം “1.5 ദശലക്ഷത്തിലേക്ക് നീങ്ങുന്നു” എന്നും കണക്കുക്കൾ വളരെ വേഗത്തിൽ വർദ്ധിക്കുന്നു എന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു.

മോൾഡോവയ്ക്ക് ഇതിനകം 200,000 അഭയാർത്ഥികളെ ലഭിച്ചിട്ടുണ്ട്. പരിമിതമായ ജീവിത സൗകര്യവും ചെറിയ ജനസംഖ്യയുമുള്ള, യൂറോപ്യൻ യൂണിയന് പുറത്തുള്ള ഒരു രാജ്യത്തിന് താങ്ങാൻ കഴിയുന്നതിന്റെ പരമാവധിയാണ് ഇതെന്ന് ഗ്രാൻഡി പറഞ്ഞു. മോൾഡോവൻ ഉദ്യോഗസ്ഥർ കഠിനമായ ജോലിയാണ് ചെയ്യുന്നതെന്നും എന്നാൽ അതിർത്തിയിലെ സാധനങ്ങളുടെ സംയോജനത്തിന് സമയമെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.