സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കോഴിക്കോട് ജില്ലയിലെ പൗരപ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി യുഎസില്‍ ചികിത്സയ്ക്കു പോയതിനെ തുടര്‍ന്നു നേരത്തേ മാറ്റിവച്ച പരിപാടിയാണു ഇന്ന് നടത്തുന്നത്. ഹോട്ടല്‍ സമുദ്രയില്‍ വൈകിട്ടു മൂന്നരയ്ക്കാണു യോഗം. അതേസമയം, യോഗം നടക്കുന്ന വേദിയിലേക്കു കെറെയില്‍ വിരുദ്ധ സമര സമിതി മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്ടു നിന്ന് ആരംഭിച്ച സില്‍വര്‍ലൈന്‍ വിരുദ്ധ യാത്ര ഇന്നാണ് ജില്ലയിലെത്തുന്നത്. ഈ യാത്ര മുഖ്യമന്ത്രിയുടെ വിശദീകരണ വേദിയിലേക്കു സംഘടിപ്പിക്കാനാണു തീരുമാനം. സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളോടു സമര സമിതി മാര്‍ച്ചിനു പിന്തുണ തേടിയിട്ടുണ്ട്.
Related News
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് ഉറക്ക ഗുളിക നൽകി പീഡനശ്രമം; മലപ്പുറത്ത് ഫുട്ബോൾ കോച്ച് അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് ഉറക്ക ഗുളിക നൽകി ലൈംഗിക അതിക്രമം നടത്തിയ ഫുട്ബോൾ കോച്ച് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി സ്വദേശി മുഹമ്മദ് ബഷീർ ആണ് പിടിയിലായത്. കൊണ്ടോട്ടിയിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ചായിരുന്നു ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ 22 നാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്ത് ഫുട്ബോൾ ട്രെയിനിങ് ക്യാമ്പ് ഉണ്ടെന്ന് പറഞ്ഞാണ് പ്രതി മുഹമ്മദ് ബഷീർ കുട്ടിയെ കൂടെ കൂട്ടിയത്. യാത്ര മധ്യേ ക്യാമ്പ് മാറ്റി വെച്ചിട്ടുണ്ടെന്ന് അറിയിക്കുകയും കുട്ടിയെ വീട്ടിൽ കൊണ്ട് വിടുന്നതിന് പകരം കൊണ്ടോട്ടിയിലെ […]
രണ്ടാം സീറ്റിനായി സമ്മര്‍ദം ശക്തമാക്കി കേരള കോണ്‍ഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമത്തെ സീറ്റിനുള്ള ആവശ്യം ശക്തമാക്കി കേരള കോണ്‍ഗ്രസ്. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ കൂടി നല്‍കണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടു. അതേസമയം ഉമ്മന്‍ചാണ്ടി ഇടുക്കിയിലേക്ക് വരുകയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും ജോസഫ് പറഞ്ഞു. യു.ഡി.എഫ് യോഗത്തില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ച് പി.ജെ ജോസഫ് ആവശ്യത്തില്‍ ഉറച്ചു നില്ക്കുന്ന കാഴ്ചയാണ് ഇന്നും കണ്ടത്. ഏതൊക്കെ സീറ്റുകളാണ് ആവശ്യപ്പെടുന്നതെന്ന് ജോസഫ് വ്യക്തമാക്കി. അതേസമയം ഉമ്മന്‍ചാണ്ടി ഇടുക്കിയിലേക്ക് വരികയാണെങ്കില്‍ നിലപാട് മാറുമെന്നും പി.ജെ ജോസഫ് സൂചിപ്പിച്ചു. സീറ്റ് […]
ഹോട്ടലും റെസ്റ്റോറന്റും ജൂണ്‍ 9 മുതല്‍ പ്രവര്‍ത്തിപ്പിക്കാം, ഇരുന്നു കഴിക്കാം
മാളുകളിലെ തിയറ്ററുകളും കുട്ടികളുടെ പാര്‍ക്കും തുറക്കരുത്. സംസ്ഥാനത്ത് നിർമാണ സാധനങ്ങൾക്കു വില കൂടുന്ന പ്രവണതയുണ്ട് സംസ്ഥാനത്തെ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, മാളുകള്‍ എന്നിവ ജൂണ്‍ 9 മുതല്‍ നിയന്ത്രണവിധേയമയി പ്രവര്‍ത്തിപ്പിക്കാം. ജൂണ്‍ എട്ടിനു തുറക്കാമെങ്കിലും അന്ന് സ്ഥാപനം അണുവിമുക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. റസ്റ്റോറന്റുകള്‍ തുറന്ന് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. എന്നാല്‍ പൊതുനിബന്ധനകള്‍ക്ക് പുറമേ ഹോം ഡലിവറി പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. […]