ഉത്തർപ്രദേശിൽ വികസനം വേണമെങ്കിൽ ബിജെപി ജയിക്കണമെന്ന് യുപി ജൗൻപൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സംസ്ഥാനം വികസനപാതയിലാണെന്നും അത് തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 2017നേക്കാൾ വലിയ വിജയം ഇക്കുറിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സമാജ്വാദി പാർട്ടിയെ ‘മാഫിയവാദി’ എന്ന് വിളിക്കുന്ന മോദി സംസ്ഥാനത്തെ മാഫിയമുക്തമാക്കാൻ ബിജെപി സർക്കാർ വരണമെന്നും അവകാശപ്പെട്ടു.
Related News
ഓഹരിവിപണിയിലെ തകര്‍ച്ച തുടരുമെന്ന് സാമ്പത്തിക വിദഗ്ധര്‍
2008ലെ സാമ്പത്തിക മാന്ദ്യത്തെ പോലും പിന്നിലാക്കുന്ന വീഴ്ചയാണ് ഇന്നലെ മാത്രം മുംബെയിലെ ഓഹരി വിപണിയില്‍ രേഖപ്പെടുത്തിയത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നലെയുണ്ടായ തകര്‍ച്ച വരും ദിവസങ്ങളിലും തുടര്‍ന്നേക്കുമെന്ന് വിദഗ്ധര്‍.2008ലെ സാമ്പത്തിക മാന്ദ്യത്തെ പോലും പിന്നിലാക്കുന്ന വീഴ്ചയാണ് ഇന്നലെ മാത്രം മുംബെയിലെ ഓഹരി വിപണിയില്‍ രേഖപ്പെടുത്തിയത്. 2008 ജനുവരി 22ന് രേഖപ്പെടുത്തിയ 2273 പോയന്റിന്റെ വീഴ്ചയെ ആണ് ഇന്നലെ രേഖപ്പെടുത്തിയ 2467 മറികടന്നത്. മറ്റൊരു ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കം കുറിക്കുന്ന ഒന്നാണ് ഓഹരി വിപണിയിലെ ഇപ്പോഴത്തെ തകര്‍ച്ചയെന്നാണ് […]
പി. ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്
കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. മകന് കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്. ചിദംബരത്തിന്റെ ചെന്നൈയിലേയും ഡല്‍ഹിയിലേയും വീടുകളിലാണ് സിബിഐ പരിശോധന നടത്തുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിനെതിരെ 2010-14 കാലയളവില്‍ വിദേശത്തേക്ക് പണമയച്ചെന്ന പരാതിയില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത പുതിയ കേസിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇപ്പോള്‍ പരിശോധന നടത്തുന്നത്. 2019ല്‍ ഐഎന്‍എക്സ് മീഡിയ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളുമായി ബന്ധപ്പെട്ട് പി ചിദംബരത്തെ അദ്ദേഹത്തിന്റെ […]
രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു; കിലോക്ക് 80 രൂപ
രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു. ഡല്‍ഹിയില്‍ ഉള്ളിവില കിലോക്ക് 80 രൂപയിലെത്തി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രളയമാണ് വില കുതിച്ചുയരാന്‍ കാരണം. പ്രതിഷേധം ശക്തമായതോടെ നഗരത്തില്‍ 24 രൂപക്ക് ഉള്ളി വിതരണം ചെയ്യുമെന്ന് കെജ്രിവാള് സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ ഉള്ളി വില ആപ്പിളിനേക്കാള്‍ കടന്ന് 80 ല്‍ എത്തിയിരിക്കുകയാണ്. പ്രധാന ചന്തകളിലെല്ലാം സ്റ്റോക്ക് കുറഞ്ഞു. വില വർധനയിൽ വലഞ്ഞിരിക്കുകയാണ് സാധാരണക്കാർ. മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാൻ തുടങ്ങിയ ഇടങ്ങളിലാണ് ഉള്ളി ഉല്‍പ്പാദനം ഏറെയുള്ളത്. നിയമസഭ തെരഞ്ഞെടുപ്പടുത്ത സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ […]