തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം കെ സ്റ്റാലിനെ നേരിൽ കണ്ട് ആശംസകൾ അറിയിച്ചുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങൾക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
Related News
പ്രളയത്തില്‍ നിങ്ങളുടെ വിലപ്പെട്ട രേഖകള്‍ നനഞ്ഞ് കുതിര്‍ന്നോ? പരിഹാരമുണ്ട്
പ്രളയത്തിന്റെ രണ്ടാം വരവും നമ്മെ കുറച്ചൊന്നുമല്ല തകര്‍ത്തു കളഞ്ഞത്. ജീവനും ഒരായുസ് കൊണ്ട് സമ്പാദിച്ചവയെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടു. നഷ്ടങ്ങളുടെ കണക്ക് എടുക്കുകയാണെങ്കില്‍ അതിന് ഒരറുതി ഉണ്ടാവുകയില്ല. നമ്മുടെ വിലപ്പെട്ട രേഖകള്‍ പോലും വെള്ളത്തില്‍ കുതിര്‍ന്ന് ഒരു പരുവമായിട്ടുണ്ടാകും. എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എങ്ങിനെ നാശമായാലും അത് ശരിയാക്കിത്തരാം എന്ന ഉറപ്പുമായി എത്തിയിരിക്കുകയാണ് തൃപ്പൂണിത്തുറ ഹില്‍പ്പാലസിലെ സംസ്ഥാന പൈതൃക പഠന കേന്ദ്രം. ഇവിടത്തെ ഉദ്യോഗസ്ഥർ പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ നിങ്ങളുടെ രേഖകൾ ഉണക്കി രാസപ്രക്രിയകൾ ചെയ്ത് ശരിയാക്കിത്തരുമെന്നാണ് […]
പ്രതിപക്ഷ അംഗങ്ങൾക്കെതിരായ കൂട്ട നടപടിയിൽ എംപിമാർ ഇന്ന് പ്രതിഷേധിക്കും
പാർലമെൻറിൽ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കൂട്ട നടപടിയിൽ എംപിമാർ ഇന്ന് പ്രതിഷേധിക്കും. വിജയ് ചൗക്കിൽ രാവിലെ 11 മണിക്കാണ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. ഗാന്ധി പ്രതിമയിൽ നിന്ന് മാർച്ച് ആയി എംപിമാർ വിജയ് ചൗക്കിലെത്തും. അംഗങ്ങൾക്കെതിരായ നടപടി ജനാധിപത്യവിരുദ്ധമാണെന്നും, പാർലമെൻ്റിന്റെ ഇരുസഭകളിലും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നാളെ ഇന്ത്യാസഖ്യം ഇതേ ആവശ്യം ഉന്നയിച്ച് ജന്തർ മന്തറിൽ പ്രതിഷേധിക്കും. ക്രിമിനൽ നിയമങ്ങൾ പരിഷ്കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലുകൾ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ഭാരതീയ ന്യായസംഹിത, […]
അമിത് ഷായ്ക്കും എട്ട് എംപിമാര്‍ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ചആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എട്ട് ബിജെപി എംപിമാര്‍ക്കുമെതിരെ ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. സ്കൂളുകളുടെ വികസനവുമായി ബന്ധപ്പട്ട തെറ്റ്ദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു എന്നതാണ് ആരോപണം. വീഡിയോ ട്വിറ്ററില്‍ നിന്ന് നീക്കണമെന്നും അമിത് ഷായ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. ഡല്‍ഹിയിലെ സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കിയെന്നായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ പ്രധാന പ്രചരണായുധം. ഇതിനെ ചോദ്യം ചെയ്ത അമിത് ഷായോട് സ്കൂളുകള്‍ നേരിട്ട് സന്ദര്‍ശിക്കാനായിരുന്നു കെജ്രിവാളിന്റെ വെല്ലുവിളി. […]