റഷ്യ യുക്രെയ്നില്‍ നടത്തുന്ന അധിനിവേശത്തിനെതിരെ പ്രതിഷേധവുമായി റഷ്യന്‍ താരങ്ങള്‍. ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്വദേവും ഏഴാം നമ്പര്‍ താരമായ ആന്‍ഡ്രേ റുബലേവുമാണ് യുദ്ധം വേണ്ടെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ദുബായ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ വിജയിച്ചതിന് ശേഷമാണ് ആന്‍ഡ്രേ റുബലേവ് യുദ്ധത്തിനെതിരെ പ്രതികരിച്ചത്. മത്സരവേദിക്ക് ചുറ്റുമായി ക്രമീകരിച്ചിരുന്ന ക്യാമറകളിലൊന്നില്‍ ‘ ദയവു ചെയ്ത് യുദ്ധം വേണ്ട’ എന്നാണ് മത്സരം അവസാനിച്ചതിന് ശേഷം ആന്‍ഡ്രേ കുറിച്ചത്.
Related News
കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം
തോല്‍വിയും സമനിലയുമായി ഈ സീസണ് ഐ.എസ്.എലില്‍ മുടന്തി നീങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കരുത്തരായ ഹൈദരാബാദ് എഫ്സിയെ തോല്പിച്ചാണ് ബ്ലാസ്റ്റേഴ്സ് ആദ്യജയം സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സിനായി അബ്ദുല്‍ ഹക്കു, ജോര്‍ദാന്‍ മറെ എന്നിവര്‍ ഗോളുകള്‍ നേടി. 29,88 മിനുറ്റുകളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍. ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്നായി ഒരു ജയവും മൂന്ന് വീതം തോല്‍വിയും സമനിലയുമടക്കം ആറു പോയിന്റോടെ ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണ്. 16 പോയിന്റുള്ള മുംബൈ സിറ്റി എഫ്സിയാണ് പോയിന്റ് പട്ടികയില്‍ […]
‘രഹാനെയെ ടീമിലെടുത്തില്ല, ഒരു കാരണവുമില്ലാതെ പൂജാരയെ ഒഴിവാക്കി’; സെലക്ടർമാർക്കെതിരെ ഹർഭജൻ
സെഞ്ചൂറിയൻ ടെസ്റ്റ് പരാജയത്തിൽ സെലക്ടർമാരെ കുറ്റപ്പെടുത്തി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. മുതിർന്ന താരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. റെഡ് ബോൾ ക്രിക്കറ്റിൽ ചേതേശ്വർ പൂജാരയേക്കാൾ മികച്ച ബാറ്റ്സ്മാൻ ഇന്ന് ഇന്ത്യൻ ടീമിലില്ലെന്നും വെറ്ററൻ സ്പിന്നർ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര സ്വപ്നം കണ്ട ഇന്ത്യ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദയനീയമായാണ് പരാജയപ്പെട്ടത്. ഇന്നിംഗ്സിനും 32 റൺസിനുമായിരുന്നു ഇന്ത്യയുടെ തോൽവി. രണ്ടു ടെസ്റ്റ് […]
ഫഖർ സമാനു പരുക്ക്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കില്ല
ടി-20 ലോകകപ്പ് സെമിഫൈനൽ യോഗ്യത നേടാൻ ബുദ്ധിമുട്ടുന്ന പാകിസ്താന് തിരിച്ചടിയായി ഫഖർ സമാനു പരുക്ക്. താരം ലോകകപ്പിൽ നിന്ന് പുറത്തായി. സമാനു പകരം മുഹമ്മദ് ഹാരിസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ഹാരിസ് കളിക്കും. ദക്ഷിണാഫ്രിക്കൻ ടീമിൽ മികച്ച ഫോമിലുള്ള ഡേവിഡ് മില്ലർ പരുക്കേറ്റ് ഇന്നത്തെ കളിയിൽ നിന്ന് പുറത്തായി. ഹെൻറിച് ക്ലാസൻ ആണ് പകരം കളിക്കുക. സൂപ്പർ 12ലെ ആദ്യ രണ്ട് മത്സരങ്ങളിൽ സമാൻ കളിച്ചിരുന്നില്ല. നെതർലൻഡ്സിനെതിരെ കളത്തിലിറങ്ങിയ താരം 20 റൺസ് നേടി പുറത്തായി. […]