Entertainment

‘സ്ഫടികം’ സിനിമയുടെ പേരിന് കാരണം കെ.എം മാണി

ദു:ഖവെള്ളിയാഴ്ച കുരിശു മുത്താന്‍ വിശ്വാസികള്‍ കാത്തു നില്‍ക്കുന്നതു പോലെ മാണിസാറിനെ അവസാനമായി കാണാന്‍ പൊരിവെയിലത്ത് പൂക്കളുമായി ജനങ്ങള്‍ മണിക്കൂറുകളോളം കാത്തുനിന്നത് അദ്ദേഹത്തിന്‍റെ ജനസമ്മതി കൊണ്ടാണെന്ന് സംവിധായകന്‍ ഭദ്രന്‍‍. അവസാനമായി കാണാനെത്തിയവരുടെ തിരക്ക് കാരണം സംസ്‌കാര ചടങ്ങുകള്‍ വരെ വൈകിയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ക്യാപിറ്റല്‍ ‘എം’ ആയിരുന്നു മാണി സാര്‍.

തന്‍റെ ‘സ്ഫടികം’ എന്ന സിനിമയുടെ പേരിന് കാരണം കെ.എം മാണിയാണ്. ‘ആടുതോമ’ എന്ന് പേരിടണമെന്ന് നിര്‍മാതാക്കളുടെ സമ്മര്‍ദം ഒരു വശത്ത്. സ്ഫടികം എന്ന പേരിനോടുള്ള എന്‍റെ ഇഷ്ടം മറുവശത്ത്. സിനിമയുടെ പൂജയ്ക്ക് മാണി സാറിനെ ക്ഷണിക്കാന്‍ പോയപ്പോള്‍ ഞാന്‍ ഈ ആശയക്കുഴപ്പം അവതരിപ്പിച്ചു’- ഭദ്രന്‍ പറയുന്നു. അതോടെ സിനിമയുടെ കഥ ഭദ്രന്‍ പറയുകയും കഥയ്ക്കു യോജിക്കുന്ന പേര് സ്ഫടികം എന്നാണെന്ന് കെ.എം മാണി ഉറപ്പിച്ചു പറയുകയുമായിരുന്നെന്ന് ഭദ്രന്‍ ഓര്‍മ്മിക്കുന്നു.

1995-ലാണ് ഭദ്രന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം സ്ഫടികം പുറത്തിറങ്ങിയത്.