കൊല്ലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിനെതിരെ യു.ഡി.എഫിന്റെ പരാതി. ബാലഗോപാലിന്റെ ചിത്രം ധരിച്ചവർ വോട്ടർമാർക്ക് പാരിതോഷികം വിതരണം ചെയ്തെന്നാണ് ആരോപണം. പാരിതോഷികം സമ്മാനിക്കുന്നതിന്റെ വീഡിയോ സഹിതമാണ് യു.ഡി.എഫ് പരാതി അയച്ചത്. പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്കും, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കൈമാറി.
Related News
ദീപപ്രഭയില്‍ ശബരിമലയില്‍ തൃക്കാര്‍ത്തിക വിളക്ക്
ദീപപ്രഭയില്‍ ശബരിമലയില്‍ തൃക്കാര്‍ത്തിക വിളക്ക് ആഘോഷിച്ചു. സോപാനത്ത് ദീപാരാധനയ്ക്ക് മുന്‍പ് തന്ത്രി കണ്ഠരര് രാജീവര് ആദ്യ ദീപം തെളിയിച്ചു. ആയിരക്കണക്കിന് അയ്യപ്പന്മാര് തൃക്കാര്‍ത്തിക വിളക്ക് കണ്ട് തൊഴുതു. ശ്രീകോവിലിനു മുന്പില് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തൃക്കാര്‍ത്തിക വിളക്കില്‍ അഗ്നി പകര്‍ന്നു. പതിനെട്ടാംപടിക്ക് ഇരുവശത്തും കുത്തുവിളക്കുകളിലും ദീപങ്ങള്‍ തെളിഞ്ഞു. സന്നിധാനവും പരിസരവും പൂര്‍ണ്ണമായും ദീപപ്രഭയില്‍ മുങ്ങി. വിവിധ സേനാംഗങ്ങളും ദേവസ്വം ജീവനക്കാരും ചേര്‍ന്നാണ് ദീപ കാഴ്ച ഒരുക്കിയത്. കാര്‍ത്തിക വിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്തും മാളികപ്പുറത്തും പമ്പയിലും വിവിധ ഇടത്താവളങ്ങളിലും […]
കർഷക സമരം തിരിച്ചടിച്ചു; പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിൽ ചിത്രത്തിലില്ലാതെ ബിജെപി
അമൃത്സർ: പഞ്ചാബിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചിത്രത്തിലേയില്ലാതെ ബിജെപി. ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ മിക്ക ഭരണസ്ഥാപനങ്ങളിലും കോൺഗ്രസിനാണ് മേൽക്കൈ. ശിരോമണി അകാലിദളിനും വൻ തിരിച്ചടി നേരിട്ടു. കാർഷിക സമരത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ ഫെബ്രുവരി 14നായിരുന്നു തെരഞ്ഞെടുപ്പ്. എട്ട് കോർപറേഷനുകളിൽ എട്ടിടത്തും കോൺഗ്രസാണ് മുമ്പിൽ നിൽക്കുന്നത്. 109 കൗൺസിലുകളിൽ 63 ഇടത്തും കോൺഗ്രസ് ലീഡ് ചെയ്യുന്നു. എട്ടിടത്ത് ശിരോമണി അകാലിദളും രണ്ടിടത്ത് ആം ആദ്മി പാർട്ടിയും മുമ്പിട്ടു നില്ക്കുന്നു. ബിജെപിക്ക് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. നാലിടത്ത് സ്വതന്ത്രർക്കാണ് […]
വട്ടിയൂര്‍ക്കാവില്‍ കുമ്മനമില്ലെങ്കിലും ചർച്ചാ വിഷയം കുമ്മനം തന്നെ
വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ മത്സര രംഗത്ത് ഇല്ലെങ്കിലും ചർച്ചാ വിഷയം കുമ്മനം തന്നെ. വോട്ട് മറിക്കൽ മുതൽ ഗ്രൂപ്പ് പോര് വരെ ആരോപണ പ്രത്യാരോപണങ്ങളായി മണ്ഡലം നിറയുകയാണ് കുമ്മനത്തിന്റെ പേര്. പ്രചരണത്തിൽ കുമ്മനത്തെ സജീവമാക്കി ആരോപണങ്ങളെ മറികടക്കാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമം. വട്ടിയൂർക്കാവ് എം.എൽ.എയായിരുന്ന കെ.മുരളീധരൻ പാർലമെന്റിലേക്ക് മത്സരിക്കാൻ വടകരക്ക് വണ്ടി കയറിയ നാൾ മുതൽ തുങ്ങിയതാണ് വട്ടിയൂർക്കാവിലെ ബി.ജെ.പി വോട്ട് മറിക്കൽ. സീറ്റ് പിടിക്കാൻ കുമ്മനമാണ് പറ്റിയതെന്ന് ബി.ജെ.പി പരസ്യമായും രഹസ്യമായും പറഞ്ഞപ്പോൾ കുമ്മനവും ഒരു […]