ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആധാര്‍-ലൈസന്‍സ് ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ലൈസന്‍സ് ഡ്യൂപ്ലിക്കേഷന്‍ തടയുന്നതിന് വേണ്ടിയാണ് നടപടി.അപകടങ്ങളുണ്ടാക്കി കടന്നുകളയുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമ്പോള്‍ വീണ്ടും ലൈസന്‍സ് നേടുന്നത് തടയാന്‍ ആധാറുമായി ബന്ധിപ്പിക്കല്‍ വഴി കഴിയുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
Related News
അർണബ് ഗോസ്വാമി നവംബർ 18 വരെ ജയിലിൽ
ഇന്റീരിയർ ഡിസൈനർ അൻവയ് നായ്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി മഹാരാഷ്ട്ര പൊലീസ് കഴിഞ്ഞ ദിവസമാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. മുംബൈ ഹൈകോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കും. മഹാരാഷ്ട്രയിലെ അലിബാഗ് മജിസ്ട്രേറ്റ് കോടതിയാണ് അര്‍ണബിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പോലീസ് കസ്റ്റഡി അപേക്ഷ നൽകിയെങ്കിലും കോടതി അംഗീകരിച്ചില്ല. നവംബർ 18 വരെ അർണബ് ജയിലിൽ കഴിയണം. […]
മേരിയെ കാണാതായിട്ട് എട്ട് മണിക്കൂർ; കൺട്രോൾ റൂം നമ്പറായ 112ലും വിവരമറിയിക്കാം
തലസ്ഥാനത്തെ ഞെട്ടിച്ച് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ കുട്ടിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ കൺട്രോൾ റൂമിൽ അറിയിക്കാൻ പൊലീസ് അഭ്യർത്ഥിച്ചു. 0471 2743 195 എന്ന നമ്പറിലോ 112 എന്ന നമ്പറിലോ വിവരങ്ങൾ അറിയിക്കാവുന്നതാണ്. കറുപ്പിൽ പുള്ളിയുള്ള ടീഷർട്ടാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നത്. ഹൈദരാബാദ് സ്വദേശികളായ നാടോടി ദമ്പതികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് ഇന്ന് പുലർച്ചെ 2 മുതൽ കാണാതായത്. തിരുവനന്തപുരം പേട്ടയിൽ നിന്ന് കുട്ടിയെ കാണാതായിട്ട് എട്ട്മണിക്കൂർ പിന്നിട്ടു. പ്രദേശത്ത് […]
ഇന്ന് ബലിപെരുന്നാള്‍
ഇബ്രാഹിം പ്രവാചകന്റെയും കുടുംത്തിന്റെയും ത്യാഗസ്മരണയില്‍ ഇസ്ലാം മത വിശ്വാസികല്‍ ഇന്ന് ഈദുഗാഹുകളിലേക്കും പള്ളികളിലേക്കും പോകും. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷത്തിനപ്പുറം സേവനത്തിന്റെ ദിനമായ പെരുന്നാള്‍ മാറ്റണമെന്ന ആഹ്വാനവുമായി ഇസ്ലാം മത പണ്ഡിതര്‍. മഹാനായ പ്രവാചകനും കുടുംബവും കടന്നുപോയ പരീക്ഷണത്തിന്റെയും ത്യാഗത്തിന്റെ നാളുകളെ വിശ്വാസികള്‍ ഓര്‍ത്തെടുക്കുന്ന ആഘോഷമാണ് ബലി പെരുന്നാള്‍. ഈദുഗാഹുകളിലും പള്ളികളിലുമായി പെരുന്നാള്‍ നമസ്കാരം നടത്തി ബലിയും പൂര്‍ത്തികരിക്കുകയാണ് പതിവ്. സംസ്ഥാന വ്യാപകമായുള്ള മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷം സേവനത്തിന് വഴിമാറണമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി ആവശ്യപ്പെട്ടു. […]