ഹിജാബ് വിവാദങ്ങള്‍ക്കിടെ അടച്ച കര്‍ണാടകയിലെ സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കും. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളാണ് തിങ്കളാഴ്ച ആരംഭിക്കുക. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഈ മാസം 14ന് വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയില്‍ നടത്തിയ യോഗത്തിലാണ് തീരുമാനം.
സ്കൂളുകളില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ സമാധാന യോഗങ്ങള്‍ വിളിക്കണമെന്നും ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ഹിജാബ് വിവാദങ്ങളെ തുടര്‍ന്നാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചത്. സ്കൂളുകള്‍ തുറക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു.
അതിനിടെ ഹിജാബ് നിയന്ത്രണത്തില്‍ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് ഇന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഉഡുപ്പി ഗവ.കോളെജിലെ വിദ്യാര്‍ഥികളുടെ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. വലിയ തലത്തിലേക്ക് വിഷയത്തെ വളര്‍ത്തരുത്. ന്യായവിരുദ്ധമായ കാര്യങ്ങള്‍ സംഭവിച്ചെങ്കില്‍ തീര്‍ച്ചയായും സംരക്ഷിക്കും. ഭരണഘടനാ അവകാശങ്ങള്‍ എല്ലാവര്ക്കും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.