ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും. മറ്റന്നാളാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ 13 ജില്ലകളിലെ 70 മണ്ഡലങ്ങളിലായി 755 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും പുറമെ ആം ആദ്മി പാര്‍ട്ടിയും മത്സരരംഗത്ത് ഉള്ളതോടെ ശക്തമായ ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം ലക്ഷ്യമിടുകയാണ് ബിജെപി. ഭരണവിരുദ്ധവികാരം മുതലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ അഴിമതി മുക്തമാകുമെന്ന പ്രഖ്യാപനമാണ് ആം ആദ്മി പാര്‍ട്ടിയുടേത്. പരസ്യ പ്രചാരണമവസാനിക്കുന്ന ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി മത്സരിക്കുന്ന ഖട്ടിമ മണ്ഡലത്തില്‍ ഇന്ന് റാലി നടത്തും.
Related News
ശബരിമല വിധി: വ്യക്തത തേടി സര്‍ക്കാര്‍ നിയമോപദേശം തേടും
ശബരിമല വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉടന്‍ നിയമോപദേശം തേടും. എജിയോടോ സുപ്രീംകോടതിയിലെ വിവിധ അഭിഭാഷകരോടോ നിയമോപദേശം തേടാനാണ് ആലോചിക്കുന്നത്. വിധിയില്‍ വ്യക്തത വരുന്നത് വരെ ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. പുനപ്പരിശോധനാ ഹര്‍ജി സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റെ വിധിയില്‍ നിരവധി അവ്യക്തതകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒന്നാമത് യുവതീപ്രവേശനം അനുവദിച്ച 2018 സെപ്തംബറിലെ വിധി സ്റ്റേ ചെയ്യുന്നുവെന്നോ സ്റ്റേ ചെയ്യുന്നില്ല എന്നോ കോടതി പറഞ്ഞിട്ടില്ല. രണ്ടാമത് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ അന്ന് നിരത്തിയ […]
ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോള്‍ ബിജെപിയെ പിന്നിലാക്കി ടി.ആര്.എസ് മുന്നില്‍
ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതി മുന്നില്‍. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ ആകെയുള്ള 150 സീറ്റുകളില്‍ 83 ഇടത്തും ബിജെപി മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം റൗണ്ടില്‍ ബാലറ്റുകള്‍ എണ്ണാന്‍ തുടങ്ങിയതോടെ ബിജെപിയുടെ ലീഡ് ഗണ്യമായി കുറയുകയും ടിആര്‍എസ് മുന്നിലെത്തുകയും ചെയ്തു. വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പറാണ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് 57 സീറ്റില്‍ ടി.ആര്.എസ് മുന്നേറുകയാണ്. ബിജെപി 22 സീറ്റിലും അസുദീന്‍ ഒവൈസിയുടെ എഐഎംഐഎം […]
വ്യോമസേനയുടെ റിപ്പബ്ലിക് ദിന ടാബ്ലോയിൽ ഇന്ത്യയുടെ ആദ്യ വനിതാ റഫാൽ പൈലറ്റും
റിപ്പബ്ലിക് ദിന പരേഡിൽ മാർച്ചിംഗിനായി വ്യോമസേനയുടെ ഊഴമെത്തി. ആദ്യം വാറണ്ട് ഓഫിസർ അശോക് കുമാറിന്റെ നേതൃത്വത്തിൽ എയർ ഫോഴ്സ് ബാൻഡിന്റെ ശക്തിയുക്തമായ മാർച്ച്..തൊട്ടുപിന്നാലെ സല്യൂട്ടിംഗ് ബേസിലേക്കെത്തിയത് പ്രശാന്ത് സ്വാമിനാഥൻ നയിക്കുന്ന സ്ക്വാഡ്രൺ. അടുത്തത് വ്യോമസേനയുടെ ടാബ്ലോ ആയിരുന്നു. കണ്ണുകൾ മുഴുവൻ ഉടക്കിയത് ഒരു വ്യക്തിയിലാണ്. അണുവിട ചലിക്കാതെ കരിങ്കല്ല് പോൽ ഉറച്ച് നിൽക്കുന്ന ലെഫ്റ്റ്നന്റ് ശിവാംഗി സിംഗിൽ. സ്ത്രീ അബലയാണെന്ന പൊതുബോധത്തിന് മീതെ ചവിട്ടിനിന്ന് തലയുയർത്തി തന്നെ ശിവാംഗി നിന്നു. ( shivangi singh indias first […]