മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ കെ.എം മാണിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എറണാകുളത്ത് നിന്നും ആരംഭിച്ചു. വിലാപയാത്രയായി ജന്മനാടായ കോട്ടയത്തേക്കാണ് കൊണ്ടുപോകുന്നത്. പാർട്ടി ആസ്ഥാനത്തടക്കം നാലിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും . നാളെ ഉച്ചക്ക് പാലായില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം . ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് മാണി അന്തരിച്ചത്.
Related News
ബാലഭാസ്കറിന്റെ മരണം; പ്രകാശന് തമ്പിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രകാശന് തമ്പിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൊഴി പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ബാലഭാസ്കറിന്റെ അപകട മരണത്തില്‍ ദുരൂഹതകളുണ്ടന്ന ആരോപണത്തെ തുടര്‍ന്നാണ് മാനേജരായിരുന്ന പ്രകാശന് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. നിലിവില്‍ സ്വര്‍ണക്കടത്ത് കേസില്‍പ്പെട്ട് കാക്കനാട് ജയിലിലാണ് പ്രകാശന് തമ്പി. ഡി.വൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിലെത്തി ചോദ്യം ചെയ്തത്.
ആലപ്പാട് കരിമണല്‍ ഖനനം; മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു
ആലപ്പാട് കരിമണല്‍ ഖനന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. ബുധനാഴ്ച തിരുവനന്തപുരത്തായിരിക്കും യോഗം നടക്കുക. ആലപ്പാട്ടെ കരിമണല്‍ കള്ളക്കടത്ത് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന് വ്യക്തമാക്കി. സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി മെഴ്സിക്കുട്ടിയമ്മ പറഞ്ഞെങ്കിലും, ഖനനം നിര്‍ത്താതെ ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് സമരസമിതി. കേന്ദ്രപൊതുമേഖല സ്ഥാപനമായ ഐആര്‍ഇ നടത്തുന്ന അശാസ്ത്രീയ ഖനനം മൂലം ഭൂവിസ്തൃതി കുറയുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആലപ്പാട്ട് സമരം തുടങ്ങിയത്. 72 ദിവസം പിന്നിട്ട സമരത്തിന് സാമൂഹികമാധ്യമങ്ങളി ലൂടെ വലിയ […]
കോട്ടയം മണ്ഡലത്തിൽ എല്‍.ഡി.എഫും എൻ.ഡി.എയും അമിതമായി പണം ചെലവഴിക്കുന്നുവെന്ന് യു.ഡി.എഫ്
കോട്ടയം മണ്ഡലത്തിൽ എല്‍.ഡി.എഫും എൻ.ഡി.എയും അമിതമായി പണം ചെലവഴിക്കുന്നുവെന്ന് യു.ഡി.എഫ്. ഇതു സംബന്ധിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. എൽ.ഡി.എഫ് സ്ഥാനാർഥിയായ വി.എൻ വാസവനും എൻ.ഡി.എ സ്ഥാനാർഥിയായ പി.സി തോമസും പ്രചാരണത്തിന് പണം വൻതോതിൽ ചെലവഴിക്കുന്നുവെന്നാണ് യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടൻ അടക്കമുള്ളവരുടെ ആരോപണം. പോസ്റ്ററുകളും ചുവരെഴുത്തും പരിശോധിച്ചാൽ ഇത് മനസിലാകുമെന്നും വൻതുക മുടക്കി ഹ്രസ്വചിത്രമടക്കം പുറത്തിറക്കുകയാണെന്നും യു.ഡി.എഫ് ആരോപിക്കുന്നു. പണം ചെലവഴിക്കുന്നത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം അമിതമായി […]