കോവിഡ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ അപ്ലോഡ് ചെയ്യാൻ കഴിയാത്തതുമൂലമാണ് വിതരണം കുറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേരളത്തിൽ പ്രതിമാസം അഞ്ചുലക്ഷം രൂപ വരുമാനമുള്ളവർ പോലും അമ്പതിനായിരം രൂപ നഷ്ടപരിഹാരം ഉണ്ടെങ്കിൽ അപേക്ഷിക്കാതിരിക്കില്ല. സർക്കാരിന്റെ വീഴ്ചയാണിതെന്നും വി.ഡി. സതീശൻ മീഡിയവൺ എഡിറ്റോറിയൽ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
Related News
സംസ്ഥാനത്ത് മാസ്ക് നിർബന്ധം; ധരിച്ചില്ലെങ്കിൽ പിഴ
സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങി. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും. നിയന്ത്രണം കർശനമാക്കി പൊലീസ് ഉത്തർവിറക്കി. പരിശോധനയും, നടപടിയും കർശനമാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകി. പൊതുയിടങ്ങൾ, ആൾക്കൂട്ടം, ജോലി സ്ഥലം, യാത്ര ചെയ്യുക തുടങ്ങിയ സമയങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
കേരളത്തിലെ തിരിച്ചടി സി.പി.എം പരിശോധിക്കുമെന്ന് ഇ.പി ജയരാജന്
കേരളത്തിലെ തിരിച്ചടി സി.പി.എം പരിശോധിക്കുമെന്ന് ഇ.പി ജയരാജന്. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത തിരിച്ചടിയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പിലെ തോല്‍വി സര്‍ക്കാരിനെതിരായ വികാരമല്ലെന്നും ജയരാജന് പറഞ്ഞു. സംസ്ഥാനത്തെ യു.ഡി.എഫ് തരംഗം മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിച്ചില്ലെന്ന് കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. അത് എല്‍.ഡി.എഫിന്റെ വീഴ്ചയാണ്. വിനയപൂര്‍വം കാര്യങ്ങളെ പഠിച്ച് ജനങ്ങളെ സമീപിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.
തെരുവുനായ ആക്രമണം; ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർക്കും കടിയേറ്റു
പത്തനംതിട്ടയിൽ തെരുവുനായ ആക്രമണത്തിൽ സിനിമ സീരിയൽ താരത്തിനടക്കം നായയുടെ കടിയേറ്റു. ബിഗ് ബോസ് താരവും ചലച്ചിത്ര പ്രവർത്തകനുമായ ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർക്കുമാണ് കടിയേറ്റത്. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു തെരുവ് നായ ആക്രമണം. ആക്രമണത്തിൽ പരുക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന ഒരാൾക്കും കടിയേറ്റത് പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വെച്ചാണ്. മറ്റൊരാളെ തെരുവുനായ ആക്രമിച്ചത് മലയാലപ്പുഴ ക്ഷേത്രത്തിന് അടുത്ത് വെച്ചാണ്. ഒരു ഷൂട്ടിനായാണ് […]