ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം സെനഗലിന്. ആവേശം ഷൂട്ടൗട്ട് വരെ നീണ്ട ഫൈനലിൽ ഈജിപ്തിനെ കീഴടക്കിയാണ് സെനഗലിന്റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അഞ്ചില്‍ നാല് കിക്ക് സെനഗല്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ രണ്ടെണ്ണം മാത്രമാണ് ഈജിത്പ്തിന് ലക്ഷ്യത്തിലെത്തിക്കാനായത്. സെനഗലിന്റെ ആദ്യ ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീട നേട്ടമാണിത്.
Related News
പൃഥ്വി ഷോ; ഡൽഹിക്ക് കൂറ്റൻ ജയം
കൊൽക്കത്ത നൈട് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. 7 വിക്കറ്റിനാണ് ഡൽഹി വിജയിച്ചത്. കൊൽക്കത്ത ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഡൽഹി മറികടക്കുകയായിരുന്നു. 82 റൺസെടുത്ത പൃഥ്വി ഷാ ആണ് ഡൽഹിക്ക് അനായാസ ജയമൊരുക്കിയത്. ശിഖർ ധവാൻ (46) റൺസ് നേടി. കൊൽക്കത്തക്കായി പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ശിവം മവി എറിഞ്ഞ ആദ്യ ഓവറിലെ എല്ലാ പന്തുകളും നിലം പറ്റെ അതിർത്തി കടത്തിയാണ് പൃഥ്വി ഷാ ആരംഭിച്ചത്. […]
‘തല’യുടെ വിളയാട്ടം: ട്രാവിസ് ഹെഡിൻ്റെ ക്യാച്ച്, സെഞ്ചുറി; ഇന്ത്യയെ കണ്ണീരിലാഴ്ത്തി ഓസ്ട്രേലിയക്ക് ആറാം ലോകകപ്പ്
ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തകർത്ത് ഒസ്ട്രേലിയ. ഇന്ത്യയെ ഏഴ് വിക്കറ്റിനു തകർത്തെറിഞ്ഞ ഓസ്ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവച്ച 241 റൺസ് വിജയലക്ഷ്യം 7 ഓവറും 6 വിക്കറ്റും ബാക്കിനിർത്തി ഓസ്ട്രേലിയ അനായാസം മറികടന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചെടുത്ത ഹെഡ് 120 പന്തിൽ 137 റൺസ് നേടി ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ ആയി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ 2 വിക്കറ്റ് വീഴ്ത്തി. ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് […]
മേരികോമും അമിത് പംഗലും അടക്കം എട്ട് ഇന്ത്യന്‍ ബോക്സര്‍മാര്‍ക്ക് ഒളിംപിക്സ് യോഗ്യത
ആറ് തവണ ലോക ചാമ്പ്യനായ എം.സി മേരി കോം(51 കി.ഗ്രാം) ലോക ഒന്നാം നമ്പര്‍ താരം അമിത് പംഗല്‍(52 കി.ഗ്രാം) എന്നിവര്‍ അടക്കം എട്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് ടോക്യോ ഒളിംപിക്സ് യോഗ്യത. ജോര്‍ദാനിലെ അമ്മാനില്‍ നടക്കുന്ന ഏഷ്യന്‍ യോഗ്യതയില്‍ സെമിയിലെത്തിയതോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഒളിംപിക്സ് യോഗ്യത ഉറപ്പിച്ചത്. രണ്ടാം സീഡ് മേരികോം ഫിലിപ്പീന്‍സിന്റെ ഐറിഷ് മാഗ്നോയെ 5-0ത്തിന് തോല്പിച്ചാണ് സെമി ഉറപ്പിച്ചത്. 2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ വെങ്കലമെഡല്‍ നേടിയിട്ടുണ്ട് മേരി കോം. 37കാരിയായ മേരികോം സെമി ഫൈനലില്‍ […]