യാതൊരു സാങ്കേതികാടിത്തറയും ഇല്ലാതെ ഊഹക്കണക്കും ഗൂഗിൾമാപ്പും ഉപയോഗിച്ച് വീട്ടിൽ വച്ച് തയ്യാറാക്കിയ ഭാവനാ സൃഷ്ടിയായ കെ റെയിൽ ഡിപിആറിലെ പേജിന് രണ്ടേ കാൽ ലക്ഷം വെച്ച് 22 കോടി രൂപ നൽകുന്നുണ്ടെന്നും സാഹിത്യത്തെ എൽഡിഎഫ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ആരും പറയരുതെന്നും മുൻ എംഎൽഎ വി.ടി ബൽറാം. ഡിപിആർ തയാറാക്കാൻ പാരീസ് ആസ്ഥാനമായ കൺസൾട്ടൻസി സ്ഥാപനമായ സിസ്ട്രക്ക് സംസ്ഥാന സർക്കാർ 22 കോടി നൽകിയത് സൂചിപ്പിച്ചാണ് വി.ടി ബൽറാമിന്റെ പരിഹാസം. അതേസമയം, സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ലഭ്യമാക്കിയ ഡിപിആർ അപൂർണമെന്ന് ചൂണ്ടിക്കാട്ടി അൻവർ സാദത്ത് എംഎൽഎ സ്പീക്കർക്ക് കത്ത് നൽകി. അപൂർണമായ സാഹചര്യം കൂടി വെളിപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. നിയമസഭാ ചോദ്യത്തിൻറെ ഭാഗമായി ലഭിച്ച രേഖയിൽ നിർണായക വിവരങ്ങളില്ല. 415 കിലോമീറ്റർ പാതയുടെ അലൈൻമെൻറില്ല. പ്രധാന സ്റ്റേഷനുകളുടെ വിവരങ്ങളില്ല. സാമ്പത്തിക, സാങ്കേതിക റിപ്പോർട്ടുകളും ലഭ്യമാക്കിയിട്ടില്ലെന്ന് അൻവർ സാദത്ത് പരാതിയിൽ ചൂണ്ടിക്കാട്ടി. നേരത്തെ കെ റെയിൽ വിഷയത്തിൽ മുഖ്യമന്ത്രി അവകാശലംഘനം നടത്തിയെന്നാരോപിച്ച് അൻവർ സാദത്ത് സ്പീക്കർക്ക് പരാതി നൽകിയിരുന്നു. കെ റെയിൽ ഡിപിആറിൻറെ പകർപ്പ് സഭയിൽ നൽകി എന്ന് പറഞ്ഞെങ്കിലും നൽകിയില്ലെന്ന് കാണിച്ചാണ് അവകാശ ലംഘന നോട്ടീസ് നൽകിയത്.
Related News
മുട്ടിൽ മരംമുറിക്കൽ: വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
മുട്ടിൽ മരംമുറിക്കൽ കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. വനം വകുപ്പ് ഉദ്യോഗസ്ഥനായ ബി.പി. രാജുവിനാണ് സസ്പെൻഷൻ ലഭിച്ചത്. മരം മുറിക്കുന്ന സമയത്ത് സെക്ഷൻ ഫോറെസ്റ്റ് ഓഫീസറായിരുന്നു ബി.പി. രാജു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രതികളെ സഹായിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഉത്തര മേഖല ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർ വിനോദ് കുമാറിന്റേതാണ് നടപടി. നേരത്തെ തന്നെ ബി.പി. രാജുവിനെ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. മരം മുറി നടക്കുന്ന സമയത്ത് രാജു മുഖ്യ പ്രതികളുമായി അടുത്ത […]
രണ്ട് വര്‍ഷത്തെ പിജി കോഴ്സ് ആറ് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റി
രണ്ട് വര്‍ഷത്തെ പിജി കോഴ്സ് 6 വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റി. 2015ല്‍ എം.എസ്.സി കൌണ്‍സലിങ് സൈക്കോളജി കോഴ്സിന് ചേര്‍ന്ന 120 ഓളം പഠിതാക്കള്‍ക്ക് ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. പകരം എല്ലാവരെയും കൂട്ടത്തോടെ തോൽപ്പിച്ചതോടെ പഠിതാക്കള്‍ വൈസ് ചാന്‍സലറുടെ ഓഫീസ് ഉപരോധിച്ചു. കാലിക്കറ്റ് സര്‍വകലാശാല 2015ലാണ് വിദൂര വിദ്യാഭ്യാസ സംവിധാനമനുസരിച്ച് എം.എസ്.സി കൌണ്‍സിലിങ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചത്. 120 പഠിതാക്കളുമായി ക്ലാസ് ആരംഭിച്ചെങ്കിലും രണ്ട് വര്‍ഷം കൊണ്ട് തീരേണ്ട കോഴ്സ് ഇനിയും പൂര്‍ത്തിയായില്ല. ഒന്നും […]
സെക്രട്ടേറിയറ്റ് ജീവക്കാർക്ക് കൂട്ടത്തോടെ കൊവിഡ്; മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയന്ത്രണം
തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ്. സെക്രട്ടേറിയറ്റ് പ്രവർത്തനം സ്തംഭനാവസ്ഥയിൽ. കൊവിഡ് വ്യാപനത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫിസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസിലും രോഗം പടർന്നു. ഇതോടെ ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്രട്ടറിയേറ്റ് ലൈബ്രറി അടച്ചു. സെക്രട്ടേറിയറ്റിലെ ഹാജര്‍ 50 ശതമാനമാക്കണമെന്ന നിവേദനവുമായി സംഘടനകള്‍ രംഗത്തെതി. സാമ്പത്തികവർഷം അവസാനിക്കുന്നതില്‍ പദ്ധതിനടത്തിപ്പ് താളം തെറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞു. 2,38,018 ആയാണ് പ്രതിദിന കേസുകൾ […]