സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു. ഏറെ നാളുകൾക്ക് ശേഷം ടി.പി.ആർ 38ന് താഴെയെത്തി. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് കോവിഡ് അവലോകനയോഗം ചേരും. രോഗവ്യാപനത്തിന് തെല്ലൊരു ശമനമുണ്ടായെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 37.23 ആയിരുന്നു ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിക്കുന്നവരേക്കാൾ കൂടുതൽ പേർ ഇന്നലെ രോഗമുക്തി നേടി. നിലവിലെ സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുനന്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ഇന്ന് ചേരും. നിയന്ത്രണങ്ങൾ എത്തരത്തിൽ മുന്നോട്ടുകൊണ്ടുപോകണം എന്നത് തന്നെയാകും പ്രധാനമായും ചർച്ചയാകുക. കൂടുതൽ ജില്ലകളിൽ നിയന്ത്രണം വേണമോയെന്ന കാര്യം പരിശോധിക്കും. തിരുവനന്തപുരം ഉൾപ്പടെ സി കാറ്റഗറിയിലുള്ള മിക്ക ജില്ലകളിലും രോഗവ്യാപനം കുറഞ്ഞെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ഈ ജില്ലകളിൽ ഇളവ് നൽകുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്യും. കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ ഫലപ്രദമായി എന്നാണ് സർക്കാരിന്റെ നിഗമനം, അതിനാൽ ഈ രീതി തുടരാനാണ് സാധ്യത. സി ക്യാറ്റഗറി ജില്ലകളിലെ തിയറ്ററുകൾക്ക് ഇളവ് നൽകുന്ന കാര്യവും ചർച്ചയാകും. ഞായറാഴ്ച ലോക്ക്ഡൗൺ ഈ ആഴ്ച കൂടി തുടരും. അടുത്ത അവലോകനയോഗത്തിലാകും ഇതിലെ മാറ്റം സംബന്ധിച്ച കാര്യം തീരുമാനിക്കുക.
Related News
ശ്രീകുമാര്‍ മേനോന് അപായപ്പെടുത്തുമെന്ന് ഭയം, സംവിധായകനെതിരെ പരാതിയുമായി മഞ്ജു വാര്യര്‍
സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ ഡി.ജി.പിക്ക് പരാതി നല്കി നടി മഞ്ജു വാര്യര്‍. ശ്രീകുമാര്‍ മേനോന് തന്നെ അപായപ്പെടുത്തുമെന്ന് ഭയമുള്ളതായും ഒടിയന് സിനിമ ഇറങ്ങിയതിന് ശേഷമുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സംവിധായകന് ശ്രീകുമാര്‍ മേനോന് ആണെന്നും ഡി.ജി.പിക്ക് നല്കിയ പരാതി കത്തില്‍ പറയുന്നു. ശ്രീകുമാര്‍ മേനോനും സുഹൃത്ത് മാത്യൂ സാമുവലിനെതിരെയുമാണ് മഞ്ജു പരാതി നല്‍കിയത്. ഡി.ജി.പിയെ നേരില്‍ കണ്ടാണ് താരം പരാതി സമര്‍പ്പിച്ചത്. മാസങ്ങളായി തന്നെ അപമാനിക്കുകയാണെന്നും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും ഒടിയന് സിനിമക്ക് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ […]
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി: ജില്ലാ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് പ്രമേയം
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയ സംഭവത്തിൽ ജില്ലാ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് പ്രമേയം. പ്രമേയം ചർച്ച ചെയ്യാൻ ഈ മാസം 28 ന് പ്രത്യേക യോഗം ചേരും. കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ അനധികൃത നിയമനം നൽകിയെന്നാണ് ആരോപണം. 17 അംഗ കാസർകോട് ജില്ലാ പഞ്ചായത്തിൽ 8 അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. യു.ഡി.എഫിന് ഏഴും ബി.ജെ.പി ക്ക് 2ഉം അംഗങ്ങൾ ഉണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിഷയം ചർച്ച ചെയ്യണമെന്ന് കാട്ടി […]
സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രവേശിച്ച് ശക്തിയാർജിക്കാൻ സാധ്യത. സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും. ( kerala expects rain till friday ) ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലർട്ട്.വ്യാഴാഴ്ച്ച പത്ത് […]