Kerala

ലൈഫ് മിഷൻ പദ്ധതിയിലേക്ക് സൗജന്യമായി ഭൂമി സംഭാവന നൽകി അടൂർ ഗോപാലകൃഷ്ണൻ

ലൈഫ് മിഷൻ പദ്ധതിയിലേക്ക് സൗജന്യമായി ഭൂമി സംഭാവന നൽകി സംവിധാകയകൻ അടൂർ ഗോപാലകൃഷ്ണൻ. ഭൂരഹിതർക്ക് വീട് വയ്ക്കാൻ അടൂരിലെ 13 സെന്റ് ഭൂമിയാണ് സർക്കാരിന് വിട്ടുനൽകിയത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ അടൂർ ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി സന്ദർശിച്ചു.

ഭൂമിയുടെ അളവിലല്ല, മറ്റുള്ളവർക്ക് പ്രചോദനമാകുന്നതാണ് അടൂരിന്റെ തീരുമാനമെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഭൂരഹിതർക്കും ഭവനരഹിതർക്കും വീട് വച്ച് നൽകുന്ന സർക്കാർ പദ്ധതിയാണ് ലൈഫ് മിഷൻ. പഞ്ചായത്ത് സെക്രട്ടറിക്ക് ഭൂമി വിട്ടുനൽകാൻ തയ്യാറാണെന്ന് അടൂർ അറിയിച്ചു.

ഇത്തരത്തിൽ കൂടുതൽ സുമനസ്സുകൾ മുന്നോട്ടുവരുന്നത് പദ്ധതിക്ക് ഗുണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.പദ്ധതി അനുസരിച്ച് ഭൂരഹിതർക്ക് വീട് വച്ചു നൽകാൻ സ്ഥലം വിട്ടുനൽകാൻ തയാറാവുന്നവരോട് മുന്നോട്ടുവരാൻ സർക്കാർ അഭ്യർഥിച്ചിരുന്നു. ഇതനുസരിച്ചാണ് അടൂർ ഗോപാലകൃഷ്ണൻ സന്നദ്ധത അറിയിച്ചത്.

സർക്കാരിൻെറ രണ്ടാം ഘട്ട ലൈഫ് പദ്ധതിയിലേക്ക് 9 ലക്ഷം അപേക്ഷകളാണ് ലിച്ചത്. ഇതിൽ നിന്നും അഞ്ചു ലക്ഷം പേരെ തെരഞ്ഞെടുത്തതിൽ രണ്ടര ലക്ഷംപേർ ഭൂ രഹിതരാണ്. സർക്കാരിന് കൈമാറുന്ന ഭൂമി ഈ ഭൂരഹതർക്ക് വീടും ഫ്ലാറ്റും നിർമ്മിക്കാൻ ഉപയോഗിക്കും.