കെ-റെയിൽ പദ്ധതിയിൽ സർക്കാരിന് ലോണെടുക്കാനുള്ള ആവേശം മാത്രമാണുണ്ടായിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ റെയിൽ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിനു തൊട്ടു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും ശരിവയ്ക്കുന്നതാണ് കേന്ദ്രത്തിന്റെ നടപടിയെന്നും ശാസ്ത്രീയവും സാങ്കേതികവും സാമ്പത്തികവുമായ പഠനം നടത്താത്ത പദ്ധതി പ്രായോഗികമായ പദ്ധതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡിപിആറിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം അബദ്ധമാണ്. സാമൂഹികാഘാത പഠനം നടത്താതെയാണ് സംസ്ഥാന സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയത്. പദ്ധതി എന്തെന്ന് പോലും അറിയാതെ എങ്ങനെയാണ് കേന്ദ്രത്തിന് അനുമതി നൽകാൻ കഴിയുക. സംസ്ഥാന സർക്കാരിന്റേത് വെറും വാക്കാണ്. എത്ര ലക്ഷം ടൺ കല്ല്,മണ്ണ് വേണമെന്ന ഒരു ഐഡിയയും കെ റെയിൽ കോർപറേഷനില്ല. ഡി.പി.അറിൽ ഡാറ്റാ കൃത്രിമം നടന്നിട്ടുണ്ട്. സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ അദ്ദേഹം പ്രതികരിച്ചു. പണ്ട് ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ എതിർത്തവരാണ് സിപിഎം. കേരളം പരിസ്ഥിതി ലോല പ്രദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related News
എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ചിനിടെ സംഘർഷം
ഗവർണർ സർവകലാശാലകൾ തകർക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ രാജ്ഭവന്റെ പ്രധാന കവാടത്തിലെത്തി. അതേസമയം പഠിപ്പ് മുടക്ക് സമരം തുടരുകയാണ്. സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരത്തും കോഴിക്കോടും നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. രാജ്ഭവന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകൾക്ക് […]
പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് പ്രത്യേകം നടത്തണം; മനുഷ്യാവകാശ കമ്മീഷൻ
കൊവിഡ് മൂലം സർവകലാശാലാ പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും ക്വാറൻയിനിലുള്ളവർക്കും പ്രത്യേക ഷെഡ്യൂൾ തയ്യാറാക്കി പരീക്ഷ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് സംസ്ഥാനത്തെ എല്ലാ സർവകലാശാലാ രജിസ്ട്രാറുമാർക്കാണ് ഉത്തരവ് നൽകിയത്. പരീക്ഷ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് യാതൊരു മാനസിക സംഘർഷവും ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണം ബന്ധപ്പെട്ട കോളജുകൾ ചെയ്യണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കൊവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ വിദ്യാർത്ഥികൾക്കുള്ള ആശങ്കകൾ പരിഹരിക്കണം. മാനദണ്ഡങ്ങൾ പാലിച്ച്, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കി പരീക്ഷകൾ ക്രമീകരിക്കേണ്ട ഉത്തരവാദിത്വം […]
സെക്രട്ടേറിയറ്റിലെ പുതിയ ആക്സസ് കൺട്രോൾ സംവിധാനത്തിനെതിരെ പ്രതിഷേധം
സെക്രട്ടേറിയറ്റിലെ പുതിയ ആക്സസ് കൺട്രോൾ സംവിധാനത്തിനെതിരെ പ്രതിഷേധം ശക്തം. സർക്കാർ നടപടിക്ക് എതിരെ പണിമുടക്കിലേക്കെന്ന് പ്രതിപക്ഷ സംഘടനകൾ. ഡോർ പഞ്ചിംഗ് വ്യക്തി സ്വതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നടപടിഎന്ന് ഭരണാനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനും ട്വന്റിഫോറിനോട് പറഞ്ഞു. ഫയലുകൾ തീർപ്പാക്കുന്നതിലെ കാലതാമസവും പഞ്ച് ചെയ്ത് മുങ്ങുന്ന ഉദ്യോഗസ്ഥരെ പൂട്ടാനുമാണ് സർക്കാർ പുതിയ ആക്സസ് കൺട്രോൾ സംവിധാനം കൊണ്ടുവരുന്നത്. എന്നാൽ ന്ിലവിലെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിന് പുറമെ നടപ്പാക്കുന്ന പുതിയ പരിഷ്കാരത്തിന് എതിരെയാണ് […]