സംസ്ഥാനത്ത് 557 പേരെ കൂടി ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തി. ഏറ്റവും കൂടുതൽ ഗുണ്ടകളുള്ളത് പത്തനംതിട്ട ജില്ലയിലും തിരുവനന്തപുരം ജില്ലയിലുമാണ്. നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവരെയാണ് ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര വലകുപ്പിന്റെ ഗുണ്ടാ വിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇതോടെ ഗുണ്ടാ പട്ടികയിൽ 2750 പേരാണുള്ളത്. അടുത്തകാലത്തായി സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം രൂക്ഷമായിരുന്നു. ഇതിനെ തുടർന്നാണ് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ ഗുണ്ടാലിസ്റ്റ് തയ്യാറാക്കുന്നതിന് സംസ്ഥാന ഇന്റലിജൻസിന് നിർദേശം നൽകിയത്. നിർദേശത്തെ തുടർന്ന് ഗുണ്ടാലിസ്റ്റ് പൊലീസ് തയ്യാറാക്കുകയും 2300 ഓളം പേരെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൽ 1300 പേർ ക്രൂരമായ കൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നവരാണെന്നും പൊലീസ് വ്യക്തമാക്കി. അക്രമ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു എന്ന റിപ്പോർട്ടിന്റെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് 557 പേരെ പുതുതായി ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരെ നിരീക്ഷിച്ചു വരികയാണ് കേരള പൊലീസ്.
Related News
മരണത്തിൽ കലാശിക്കുന്ന ലഹരി; ബിജിഷ ഓൺലൈൻ റമ്മി കളിച്ചത് വിവാഹത്തിനായി കരുതിവച്ച സ്വർണം പോലും പണയപ്പെടുത്തി
ഓൺലൈൻ റമ്മി കളി ഒരു ലഹരിയാണ്. ഒടുവിൽ മരണത്തിൽ കലാശിക്കുന്ന ലഹരി. ആൺ പെൺ വ്യത്യാസമില്ലാതെ ഓൺലൈൻ റമ്മി കളിയിൽ കുരുങ്ങി ജീവിതം അവസാനിപ്പിച്ചവർ നമ്മുടെ ഇടയിലുണ്ട്. ഓൺലൈൻ ഗെയിമുകളുടെ ചതിക്കുഴികളിലേക്ക് നീങ്ങുന്നവർക്ക് ഇതൊരു പാഠമാണ്. ട്വന്റിഫോർ പരമ്പര ‘ഓൺലൈൻ കെണി’. ആദ്യം കുറച്ച് സാമ്പത്തിക നേട്ടം, ഇതോടെ കളി ലഹരിയിലാകും. പിന്നെ കൈയിലുള്ള പണമെല്ലാം പതുക്കെ അറിയാതെ നഷ്ടമാകും. തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ കടം വാങ്ങി തുടങ്ങും. ആ കടം അവസാനിക്കുന്നത് മരണത്തിലായിരിക്കും. കോഴിക്കോട് കൊയിലാണ്ടി ചേലിയ […]
തൃശൂര്‍ എസ്.ബി.ഐ എ.ടി.എമ്മില്‍ മോഷണശ്രമം
തൃശൂര്‍ കൊണ്ടാഴി പാറമേല്‍പ്പടി എസ്.ബി.ഐ എ.ടി.എമ്മില്‍ മോഷണശ്രമം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മോഷ്ടാക്കള്‍ എ.ടി.എം തകര്‍ത്തു. മോഷ്ടാക്കള്‍ സഞ്ചരിച്ചിരുന്ന കാറും ഗ്യാസ് കട്ടറും എ.ടി.എമ്മിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് തൃശൂര്‍ കൊണ്ടാഴി പാറമേല്‍പ്പടിയിലെ എസ്.ബി ഐ എ.ടി.എമ്മില്‍ മോഷണ ശ്രമം നടത്തത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന് പാതി തകര്‍ത്തിട്ടുണ്ട്. പൊലീസും ബാങ്ക് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയില്‍ എ.ടി.എമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. പ്രതികള്‍ സഞ്ചരിച്ച കാറും എ.ടി.എം […]
സിപിഐഎം സംസ്ഥാന സമിതിയോഗം ഇന്ന് ആരംഭിക്കും; എസ്എഫ് ഐക്കെതിരെ വിമർശനം ഉയരാൻ സാധ്യത
എസ്എഫ് ഐയുടെ ഓഫീസ് ആക്രമണം വിവാദമായിരിക്കെ രണ്ടു ദിവസത്തെ സിപി ഐ എം സംസ്ഥാന സമിതിയോഗം ഇന്ന് ആരംഭിക്കും. എസ്എഫ് ഐക്കെതിരെ വിമർശനം ഉയരാൻ സാധ്യതയുണ്ട്. തൃക്കാക്കര പരാജയം പരിശോധിക്കാൻ കമ്മിഷനെ നിയോഗിക്കുന്ന കാര്യവും ചർച്ചയാകും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം ഇതാദ്യമായാണ് സംസ്ഥാന സമിതി ചേരുന്നത്. കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോർട്ടിംഗാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ടയെങ്കിലും പാര്‍ട്ടിയെ വെട്ടിലാക്കിയ സമകാലിക വിവാദങ്ങളും ഉയര്‍ന്നുവരും.സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളും പയ്യന്നൂര്‍ രക്തസാക്ഷിഫണ്ട് വിവാദവും ചര്‍ച്ചയായേക്കും. വിഷയം […]