Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കേരള ബാങ്ക് 250 കോടിയുടെ രക്ഷാപാക്കേജ് പ്രഖ്യാപിക്കും

തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിന്‍റെ ബാധ്യത തീർക്കാൻ കേരള ബാങ്ക് 250 കോടിയുടെ രക്ഷാപാക്കേജ് പ്രഖ്യാപിക്കും. ജില്ലയിലെ 136 സഹകരണ ബാങ്കുകളിൽ നിന്ന് ആദ്യ ഘട്ടത്തിൽ 50 കോടി സമാഹരിക്കും. ഈ മാസം എട്ടാം തിയതിയോടെ ഇതിനായി പ്രത്യേക സർക്കാർ ഉത്തരവ് ഇറങ്ങുമെന്ന് കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ കണ്ണൻ വ്യക്തമാക്കി. തൃശൂർ ജില്ലയിലെ സഹകരണ ബാങ്കുകളുടെ കോൺസൊർഷ്യം രൂപീകരിച്ച് പണം സമാഹരിക്കാനാണ് കേരള ബാങ്ക് തീരുമാനം. 7 ശതമാനം പലിശക്ക് 3 വർഷത്തേക്കാണ് പണം സമാഹരിക്കുക. വായ്പക്ക് സർക്കാർ ഗ്യാരണ്ടി നൽകും. ഈ മാസം 8 ന് ധനമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങും. സഞ്ചരിക്കുന്ന തുകയുടെ 25 ശതമാനം നിക്ഷേപകർക്ക് നൽകും. ബാക്കി തുക പ്രവർത്തന മൂലധനമായി ഉപയോഗിക്കും.