കഴിഞ്ഞ വർഷം ഡിസംബറിൽ വാട്സ്ആപ്പ് നിരോധിച്ചത് 20,79,000 ഇന്ത്യൻ അക്കൗണ്ടുകൾ. വാട്സ്ആപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ പ്രതിമാസ ഇന്ത്യ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയുടെ പുതിയ ഐടി ചട്ടമനുസരിച്ചാണ് (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ഈ റിപ്പോർട്ടുകൾ പുറത്തിറക്കിയിരിക്കുന്നത്. 2021 ഡിസംബർ 1 മുതൽ 31 വരെയുള്ള കാലയളവിലുള്ള വിവരങ്ങളാണിത്.ഈ ഒരുമാസത്തിൽ 528 പരാതി ലഭിച്ചെന്ന് വാട്സ്ആപ്പ് പറയുന്നു. സ്പാം എന്ന് തരംതിരിക്കാവുന്ന ഓട്ടോമേറ്റഡ് അല്ലെങ്കിൽ ബൾക്ക് മെസേജിന്റെ അനധികൃത ഉപയോഗം മൂലമാണ് ഇതിൽ ഭൂരിഭാഗം അക്കൗണ്ടുകളും നിരോധിച്ചിരിക്കുന്നത്. +91 എന്ന ഫോൺ നമ്പർ വഴിയാണ് ഇന്ത്യൻ നമ്പറുകൾ ഉൾപ്പെടുന്നുണ്ടെന്ന് ആപ്പ് തിരിച്ചറിയുന്നത്. റിപ്പോർട്ട് ഫീച്ചർ വഴി ഉപയോക്താക്കളിൽ നിന്ന് ലഭിച്ച നെഗറ്റീവ് ഫീഡ്ബാക്ക് മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും ഉൾപ്പെടുന്നുണ്ടെന്ന് ആപ്പ് അറിയിച്ചു. 2021 നവംബറിൽ വാട്ട്സ്ആപ്പ് നിരോധിച്ചത് 17 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകളായിരുന്നു.ഇതേ വർഷം ഒക്ടോബറിൽ 20 ലക്ഷത്തിലധികം സെപ്റ്റംബറിൽ 22 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകളാണ് നിരോധിച്ചത്.ജൂൺ 16 മുതൽ ജൂലൈ 31 വരെ ഇന്ത്യയിൽ 30 ലക്ഷം അക്കൗണ്ടുകളാണ് വാട്സ്ആപ്പ് നിരോധിച്ചത്.
Related News
സി.പി.ഐയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രന്
സി.പി.ഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്. സി.പി.ഐയുമായി സഹകരിച്ച് പോകണമെന്നാണ് ആഗ്രഹം. എല്ലാവരുമായി ചേർന്ന് ദേശീയ തലത്തിൽ നവ ഇടതു പക്ഷമാണ് ഉദ്ദേശിക്കുന്നത്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ അഭിപ്രായവും ഇത് തന്നെയാണെന്നും മുല്ലപ്പള്ളി മലപ്പുറത്ത് പറഞ്ഞു
പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം സ്റ്റേ ചെയ്യണം; മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍
ദേശീയ പൗരത്വ രജിസ്റ്റര്‍ കണക്കെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍. എന്‍പിആര്‍ നടപടികള്‍ സ്റ്റേ ചെയ്യണം. എന്‍പിആറിന് എന്‍ആര്‍സിയുമായി ബന്ധമുണ്ടോയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ലീഗ് കോടതിയില്‍ നല്കിയ അപേക്ഷയില്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ തീര്‍പ്പാകുംവരെ ഇതുമായി ബന്ധപ്പെട്ട നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് തടയണമെന്നാണ് ആവശ്യം. പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും മറ്റൊരു ഹര്‍ജിയില്‍ ലീഗ് ആവശ്യപ്പെട്ടു. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് ഇതിനകം യുപി സര്‍ക്കാര്‍ കൊക്കൊണ്ട നടപടികളും സ്റ്റേ […]
‘ആപ്പുകള്‍ നിരോധിക്കുന്നു, അതിര്‍ത്തിയില്‍ സെെനികര്‍ക്ക് വീരമൃത്യു’; ചെെനീസ് ബാങ്കില്‍ നിന്ന് വന്‍തുക കടമെടുത്ത് കേന്ദ്ര സര്‍ക്കാര്‍
ചെെനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് വലിയ ചൈന വിരുദ്ധ വികാരം ഉടലെടുത്തിരുന്നു. തുടര്‍ന്ന് പ്രതികാര നടപടി എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ ചെെനീസ് ആപുക്കള്‍ നിരോധിക്കുകയും നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോള്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും ചൈനയുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളിൽ നിന്ന് മോദി സർക്കാർ 1350 മില്യണ്‍ യുഎസ് ഡോളർ (9202 കോടി ഇന്ത്യന്‍ രൂപ) വായ്പയെടുത്തിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. പാര്‍ലമെൻറില്‍ കേന്ദ്രധന സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ജൂണ്‍ 19ന് […]