കോവിഡ് മാനദണ്ഡം ലംഘിച്ച് മദ്യവിരുന്നു സല്‍ക്കാരങ്ങള്‍ നടത്തിയതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെതിരെ അന്വേഷണ റിപ്പോർട്ട് . .ലോക്ഡൗൺ കാലത്ത് ചടങ്ങ് നടത്തിയത് വലിയ വീഴ്ചയെന്നാണ് കാബിനറ്റ് സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിലുള്ളത്. റിപ്പോർട്ടിന് പിന്നാലെ സംഭവത്തിൽ മാപ്പ് പറഞ്ഞ് ബോറിസ് ജോൺസൺ രംഗത്തെത്തി. സ്യൂ ഗ്രേയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് സമിതി നടത്തിയ അന്വേഷണത്തിലാണ് ബോറിസ് ജോൺസണെതിരായ ഗുരുതര കണ്ടെത്തലുകൾ. ലോക്ഡൗൺ നിലനിൽക്കെ പ്രധാനമന്ത്രി സത്കാരങ്ങൾ നടത്തിയത് ഗുരുതര വീഴ്ചയാണെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതോടെ ബ്രിട്ടീഷ് പാർലമെന്റില്‍ ബോറിസ് ജോൺസന്റെ രാജിയാവശ്യം ശക്തമായി.. സ്വന്തം പാർട്ടിയിലെ എം.പിമാരടക്കം രാജിയാവശ്യപ്പെട്ട് രംഗത്തെത്തി. എന്നാൽ രാജിയില്ലെന്ന് ബോറിസ് ജോണ്സൺ ആവര്‍ത്തിച്ചു. പകരം മാപ്പ് അപേക്ഷിക്കുന്നതായും വിഷയം കൈകാര്യം ചെയ്യുന്നതിൽ തെറ്റ് പറ്റിയെന്നും ബോറിസ് ജോൺസൺ പറഞ്ഞു. രാജി വയ്ക്കാത്ത പ്രധാനമന്ത്രിയുടെ നടപടി നാണം കെട്ടതാണെന്ന് പ്രതിപക്ഷം തുറന്നടിച്ചു. ബോറിസിന്റെ രാജി ആവശ്യപ്പെട്ടുള്ള ജനകീയ പ്രതിഷേധങ്ങളും ശക്തമാണ്. കഴിഞ്ഞ വർഷമാണ് ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും സർക്കാർ മന്ദിരങ്ങളിലും നിരവധി പേർ പങ്കെടുത്ത 11ലധികം സത്കാര ചടങ്ങളുകൾ നടന്നത്.
Related News
കൊവിഡിനെതിരെ ഒന്നിച്ചു പ്രവർത്തിക്കാനുള്ള ചൈനയുടെ ക്ഷണം നിരസിച്ച് ഇന്ത്യ
കൊവിഡ് മഹാമാരിക്കെതിരെ ഒന്നിച്ചു നിന്നു പ്രവർത്തിക്കാനുള്ള ചൈനയുടെ ക്ഷണം നിരസിച്ച് ഇന്ത്യ. സൗത്ത് ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ചൈനയുടെ നേതൃത്വത്തിലുള്ള പ്രവർത്തനത്തെ തത്ക്കാലം പിന്തുണക്കേണ്ട എന്നാണ് ഇന്ത്യയുടെ തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചൈന വിളിച്ചുചേർത്ത യോഗത്തിൽ ഇന്ത്യ പങ്കെടുത്തില്ല. നേപ്പാൾ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി ചൈന കഴിഞ്ഞ ദിവസം രാജ്യാന്തര ചർച്ച നടത്തിയിരുന്നു. കൊവിഡ് പ്രതിരോധത്തിന് ചൈനയുടെ ഭാഗത്തുനിന്നുള്ള സഹായ വാഗ്ദാനങ്ങളോടും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊവിഡ് ഒന്നാം തരംഗ വേളയിലും […]
താലിബാനുമായുള്ള സഹകരണം ആപത്ത്; മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ ഏജൻസികൾ
താലിബാനുമായുള്ള സഹകരണം ആപത്തെന്ന് റിപ്പോർട്ട് നൽകി രഹസ്യാന്വേഷണ ഏജൻസികൾ. രാജ്യത്തെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് താലിബാൻ സഹായം നൽകുന്നുണ്ടെന്ന് ഏജൻസികൾ മുന്നറിയിപ്പ് നൽകി. കശ്മീർ ഭീകരവാദികളെ ഉൾപ്പെടെ താലിബാൻ സഹായിക്കുന്നതായും രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു. പാകിസ്താനാണ് താലിബാനെ വഴിവിട്ട് സഹായിക്കുന്നതെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ ഭക്ഷണശേഖരം ഈ മാസം അവസാനത്തോടെ തീരുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. കൂടുതൽ ഭക്ഷണം ശേഖരിക്കാൻ 20 കോടി യു.എസ്. ഡോളർ അടിയന്തരമായി ആവശ്യമാണെന്ന് യു.എൻ. വ്യക്തമാക്കി. സെപ്റ്റംബർ അവസാനത്തോടെ ഐക്യരഷ്ട്രസഭയുടെ […]
വയറ്റിൽ 248 ഹെറോയിൻ ഗുളികകൾ; ബഹ്റൈൻ വിമാനത്താവളത്തിൽ വെച്ച് യുവാവ് പിടിയിൽ, ഒടുവിൽ ജീവപര്യന്തവും
ഹെറോയിൻ നിറച്ച 248 ഗുളികകൾ വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഏഷ്യൻ വംശജന് ജീവപര്യന്തം തടവ്. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ വയറ്റിൽ നിന്ന് 248 ക്യാപ്സ്യൂളുകൾ കണ്ടെത്തിയത്. ഏഷ്യൻ വംശജനായ ഇയാൾ പാക്കിസ്ഥാനിൽ നിന്നാണ് ബഹ്റൈനിലെത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി. കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തവേ ഇയാൾ സംശയാസ്പദമായ രീതിയിൽ പെരുമാറുകയായിരുന്നു. തുടർന്ന് ഇയാളുടെ ലഗേജ് തുറന്ന് വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അനധികൃത സാധനങ്ങൾ കൈവശമില്ലെന്ന് പരിശോധനക്കിടെ പ്രതി ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാൽ […]