ഏറെ മാറ്റങ്ങളോടെ എത്തുന്ന ഈ സീസൺ ഐപിഎല്ലിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. കോവിഡ് കാരണം ഐ.പി.എൽ തന്നെ മാറ്റുമോ എന്ന ആശങ്കകൾക്കിടയിലാണ് കാണികളെ പ്രവേശിപ്പിച്ചേക്കും എന്ന റിപ്പോർട്ടുകൾ വരുന്നത്. സ്റ്റേഡിയം കപ്പാസിറ്റിയുടെ 25 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് സാധ്യത. കോവിഡ് കേസുകൾ വെല്ലുവിളി ഉയർത്തിയില്ലെങ്കിൽ കാണികളുടെ എണ്ണം വർധിപ്പിക്കാനും സാധ്യതയുണ്ട്. എന്നാൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും വരാനുണ്ട്. ചര്ച്ചകള് പുരോഗമിക്കുകയാണ്. അതേസമയം ഐ.പി.എൽ മെഗാ ലേലം രണ്ടാഴ്ചക്കുള്ളിൽ ബംഗളൂരുവിൽ നടക്കും. 1214 കളിക്കാരാണ് ഇക്കുറി ലേലത്തിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് ദിവസമായി ബംഗളൂരുവിലാണ് ലേലം നടക്കുക. നിലവിലുള്ള ടീമുകൾക്ക് പുറമെ ലക്നൗ, അഹമ്മദാബാദ് ടീമുകളാണ് പുതുതായി എത്തിയിരിക്കുന്നത്. ഇന്ത്യയുടെ ലോകേഷ് രാഹുലാണ് ലകനൗ ടീമിനെ നയിക്കുന്നത്. അഹമ്മദാബാദിനെ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക്ക് പാണ്ഡ്യയും നയിക്കും. പുതിയ രണ്ട് ടീമുകൾ കൂടിയെത്തുന്നതോടെ ഇക്കുറി ഐപിഎല്ലിൽ മത്സരിക്കുന്ന ടീമുകളുടെ എണ്ണം പത്തായി ഉയർന്നിട്ടുണ്ട്. ടീമുകളുടെ എണ്ണം വർധിച്ചത് ഇക്കുറി ലേലത്തിന്റെ ആവേശവും ഉയർത്തുമെന്ന കാര്യം ഉറപ്പ്. ടീമുകൾ ലേലത്തിന് മുൻപ് നിലനിർത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക പുറത്ത് വന്നതോടെ ലേലത്തിനുണ്ടാവുന്ന താരങ്ങൾ ആരൊക്കെയായിരിക്കുമെന്ന കാര്യത്തിലും ഏകദേശ ചിത്രം പുറത്ത് വന്നു കഴിഞ്ഞു. അതേസമയം മുൻ ലേലങ്ങളിലേത് പോലെ ഇക്കുറിയും ഇന്ത്യൻ താരങ്ങൾക്ക് ലേലത്തിലുള്ള ഡിമാൻഡ് വളരെ വലുതായിരിക്കും.
Related News
വിറപ്പിച്ച് കൊൽക്കത്ത; പതറാതെ ചെന്നൈ: തുടർച്ചയായ മൂന്നാം ജയം
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് തകർപ്പൻ ജയം. 18 റൺസിനാണ് ചെന്നൈ കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. ചെന്നൈ ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 19.1 ഓവറിൽ 202 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 66 റൺസെടുത്ത പാറ്റ് കമ്മിൻസാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. ആന്ദ്രേ റസൽ (54), ദിനേശ് കാർത്തിക് (40) എന്നിവരും കൊൽക്കത്തക്കായി തിളങ്ങി. 4 വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാർ ആണ് കൊൽക്കത്തയെ തകർത്തത്. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ […]
ഐ.പി.എല്ലിൽ ബ്രെറ്റ് ലീയെ വിസ്മയിപ്പിച്ച രണ്ട് ഇന്ത്യൻ യുവ പേസർമാർ
പതിവ് പോലെ ഒരു പിടി പുത്തൻ താരോദയങ്ങൾക്കാണ് ഇത്തവണയും ഐ.പി.എൽ വഴിവെച്ചത്. നിരവധി ബാറ്റിംഗ്, ബൗളിംഗ് വിസ്മയങ്ങൾ ഈ സീസണിൽ സംഭവിക്കുകയുണ്ടായി. അതിനിടെ, സീസണിലെ മികച്ച രണ്ട് ഇന്ത്യൻ പേസർമാരെ കുറിച്ചാണ് ആസ്ത്രേലിയൻ സൂപ്പർ താരം ബ്രെറ്റ് ലീ പറഞ്ഞ് വരുന്നത്. കൊൽക്കത്ത നെെറ്റ്റെെഡേഴ്സിന്റെ പ്രസിദ് കൃഷ്ണയും റോയൽ ചലഞ്ചേസിന്റെ നവദീപ് സെെനിയുമാണ് ഇത്തവണത്തെ ബ്രെറ്റ് ലീയുടെ ഫേവറിറ്റുകൾ. പ്രസിദ് കൃഷ്ണക്ക് ടൂർണമെന്റിലുടനീളം 145 പെർ അവർ വേഗത്തിൽ പന്തെറിയാൻ സാധിച്ചതായി ലീ പറഞ്ഞു. നവദീപും ഇന്ത്യയുടെ […]
ഐപിഎൽ: ഇന്ന് അവസാന സ്ഥാനക്കാരുടെ പോര്; മുംബൈ കൊൽക്കത്തയ്ക്കെതിരെ
ഐപിഎലിൽ ഇന്ന് അവസാന സ്ഥാനക്കാരുടെ പോര്. മുംബൈ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രാത്രി 7.30നാണ് മത്സരം. 11 മത്സരങ്ങളിൽ 4 ജയം സഹിതം 8 പോയിൻ്റുള്ള കൊൽക്കത്ത പട്ടികയിൽ 9ആമതും 10 മത്സരങ്ങളിൽ രണ്ട് ജയം സഹിതം 4 പോയിൻ്റുള്ള മുംബൈ 10ആം സ്ഥാനത്തുമാണ്. ഇരു ടീമുകളും ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ പാറ്റ് കമ്മിൻസിൻ്റെ റെക്കോർഡ് ഫിഫ്റ്റിയുടെ ബലത്തിൽ കൊൽക്കത്ത വിജയിച്ചിരുന്നു. ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ […]