കഴിഞ്ഞ 24 മണിക്കൂറിനിടെ 2,09,918 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ രോഗികളുടെ എണ്ണത്തിൽ 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 959 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 4,10,92,522 ആയി. 4,94,091 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,62,628 പേർ രോഗമുക്തി നേടി. 18,31,268 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.77 ശതമാനമാണ്. രോഗമുക്തി നിരക്ക് 94.37 ശതമാനവും. 1,66,03,96,227 പേർ പൂർണമായും വാക്സിൻ സ്വീകരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഫെബ്രുവരി 28 വരെ കൊവിഡ് നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 51,570 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 59,83,515 ആയി ഉയർന്നു. അതേസമയം, കഴിഞ്ഞ ആഴ്ച 21 ദശലക്ഷം കൊവിഡ് കേസുകളാണ് ലോകത്താകമാനം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കോവിഡ് ആദ്യമായി കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും ഉയന്ന സ്ഥിരീകരണ നിരക്കാണിത്.
Related News
എരുമകളുടെ ചാണകം റോഡില്‍ വീണു; മധ്യപ്രദേശില്‍ ഉടമയ്ക്ക് 10,000 രൂപ പിഴ
മധ്യപ്രദേശില്‍ എരുമകളുടെ ചാണകം റോഡില്‍ വീണതിന് ഉടമയ്ക്ക് 10,000 രൂപ പിഴ ചുമത്തി. ഗ്വാളിയര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഡയറി ഓപ്പറേറ്റര്‍ക്ക് പിഴ ചുമത്തിയത്. മുനിസിപ്പല്‍ കോര്പ്പറേഷന് നിര്‍മിക്കുന്ന പുതിയ റോഡിലൂടെ എരുമകള്‍ കടന്നുപോകുമ്പോള്‍ ചാണകം വീണു. തുടര്‍ന്നാണ് ഉടമയ്ക്കെതിരെ കോര്പറേഷന് പിഴ ചുമത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എരുമകള്‍ റോഡില്‍ അലയുന്നതിനെതിരെ ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അനുസരിക്കാതെ വന്നതോടെയാണ് നടപടിയിലേക്ക് കടന്നതെന്ന് മുനിസിപ്പല്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥനായ മനീഷ് കനൗജിയ പറഞ്ഞു.
ജോളിയുടെ അടുത്ത ലക്ഷ്യം ഷാജുവായിരുന്നുവെന്ന് അന്വേഷണ സംഘം
കൂടത്തായി കൊലപാതകക്കേസില്‍ ജോളിയുടെ അടുത്ത ലക്ഷ്യം ഷാജുവായിരുന്നുവെന്ന് അന്വേഷണ സംഘം. കോടതിയില്‍ സമര്‍പ്പിച്ച സിലി കൊലപാതക കേസിലെ കുറ്റപത്രത്തിലാണ് പരാമര്‍ശം. ഷാജു – സിലി ദമ്പതികളുടെ മകള്‍ ആല്‍ഫൈന്റെ കൊലപാതകകേസിലെ കുറ്റപത്രം ഈ മാസം തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് റൂറല്‍ എസ് പി.കെ.ജി സൈമണ്‍ ഐ.പി.എസ് പറഞ്ഞു. കൂടത്തായി കൊലപാതക പരമ്പരയിലെ 6 കൊലപാതകങ്ങള്‍ക്ക് ശേഷം ജോളി ലക്ഷ്യമിട്ടിരുന്നത് തന്റെ രണ്ടാം ഭര്‍ത്താവായ ഷാജുവിനെയാണെന്ന് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതക കേസിന്റെ […]
നീറ്റ് പിജി സാമ്പത്തിക സംവരണം ഇന്ന് സുപ്രീംകോടതിയിൽ
അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിലെ സാമ്പത്തിക സംവരണ മാനദണ്ഡം ചോദ്യം ചെയ്ത പൊതുതാൽപര്യ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. നീറ്റ് പിജി കൗണ്‍സിലിംഗ് വൈകുന്നതിൽ റസിഡൻറ് ഡോക്ടർമാർ പ്രതിഷേധമുയർത്തുന്നതിനിടെ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയായിരുന്നു. റസിഡൻറ് ഡോക്ടർമാരുടെ ആശങ്കകൾ ന്യായമാണെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നീറ്റ് പിജി കൗണ്‍സിലിംഗിൽ സുപ്രീംകോടതി നിലപാട് നിർണായകമാകും. ഈ അധ്യയന വർഷം സാമ്പത്തിക സംവരണ മാനദണ്ഡങ്ങളിൽ മാറ്റമില്ലെന്നും […]