മീഡിയവൺ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞതില്‍ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന് പ്രതിഷേധമറിയിച്ചു. ജനാധിപത്യത്തിന്റെ മുന്നേറ്റം തന്നെ നാലാം തൂണുകൾ ആയ മാധ്യമങ്ങളുടെ കരുത്തും സ്വാതന്ത്ര്യവുമാണെന്നും നരേന്ദ്രമോദി സർക്കാരിന്റെ പിൻവാതിൽ ഉത്തരവുകൾ വഴി മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങ് അണിയിക്കാൻ ഉള്ള ശ്രമങ്ങൾ ജനാധിപത്യ ഇന്ത്യ പരാജയപ്പെടുത്തുമെന്നും സുധാകരന് പറഞ്ഞു. ജനാധിപത്യത്തിൽ പ്രതിഷേധ ശബ്ദങ്ങൾ ഉണ്ടാകണം. അവയെ നിരോധിക്കുന്നത് ഭീരുത്വമാണെന്ന് പറഞ്ഞ സുധാകരന് നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന മീഡിയ വൺ ചാനൽ പ്രവർത്തകർക്ക് ഐക്യദാർഢ്യമറിയിച്ചു. പത്രങ്ങളുടെ എഡിറ്റേഴ്സ് കോൺഫറൻസില്‍ ജവഹർലാൽ നെഹ്രു നടത്തിയ പ്രഭാഷണം ഓര്‍മിപ്പിച്ചാണ് സുധാകരന് മീഡിയാ വണ്ണിന് പിന്തുണയറിയിച്ചത്.
Related News
ചീരാലില്‍ വീണ്ടും കടുവയിറങ്ങി; റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍
വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം. അയിലക്കാട് രാജന്റെ പശുവിനെ കടുവ ആക്രമിച്ചു. കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രാത്രി വൈകിയും റോഡ് ഉപരോധിക്കുകയാണ്. രാത്രി 9 മണിയോടെയാണ് കടുവ പശുവിനെ ആക്രമിച്ചത്. നൂല്‍പ്പുഴ പൊലീസ് സ്റ്റേഷന് സമീപമുള്ള പ്രദേശത്താണ് കടുവയിറങ്ങിയത്. നിലവില്‍ ഗൂഡല്ലൂര്‍ ഭാഗത്തേക്കുള്ള റോഡ് ഉപരോധിക്കുകയാണ് നാട്ടുകാര്‍. നേരത്തെ തന്നെ ചീരാലില്‍ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. എട്ട് പശുക്കളെ പ്രദേശത്ത് മാത്രം ഇതുവരെ കടുവ കൊന്നു. അഞ്ച് […]
ഡി-ലിറ്റ് വിവാദം; ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹം: ഗവർണർ
ഡി ലിറ്റ് വിഷയത്തിൽ സർക്കാർ ഇടപെട്ടില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ പ്രസ്താവന സ്വാഗതാർഹമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ ചാൻസലർ ആയി തുടർന്നാൽ രാഷ്ട്രീയ ഇടപെടലുകളും അച്ചടക്ക രാഹിത്യവും വച്ചുപൊറുപ്പിക്കില്ല. കേരള വിസിയുടെ രാജി തീരുമാനിക്കേണ്ടത് താൻ അല്ലെന്നും ഗവർണർ വ്യക്തമാക്കി. കേരള സർവകലാശാല വി സിയുടെ നടപടികൾ ക്രമരഹിതമെന്ന് ഗവർണർ ആരോപിച്ചു. അച്ചടക്കരാഹിത്യവും അക്കാദമിക നിലവാരത്തകർച്ചയും വച്ചുപൊറുപ്പിക്കാനാവില്ല. ലഭിച്ച കത്തുകളിൽ തൃപ്തിയുണ്ട്. ഒരു തരത്തിലുള്ള വിട്ടു വീഴ്ചയ്ക്കും തയാറല്ല. കേരള സർവകലാശാല […]
കുട്ടികള്‍ക്ക് വാക്സിന് മാറി കുത്തിവെച്ച സംഭവം; ഡിഎംഒ ഇന്ന് വിവരശേഖരണം നടത്തും
തിരുവനന്തപുരം ആര്യനാട് വാക്സിന് മാറി കുത്തിവെച്ച സംഭവത്തില്‍ ഡിഎംഒ ഇന്ന് നേരിട്ടെത്തി വിവരശേഖരണം നടത്തും. ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിയാണ് വിവരശേഖരണം നടത്തുക. വിഷയത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കാനാണ് സാധ്യത. വിഷയത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് കുട്ടികളുടെയും മാതാപിതാക്കളുടെയും ആവശ്യം. കഴിഞ്ഞ ദിവസമാണ് പതിനഞ്ചുവയസുകാര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പെടുക്കാനെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ആശുപത്രി അധികൃതര്‍ കൊവിഡ് വാക്സിന് നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ നിലവില്‍ നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഒ പി […]