പാമ്പ് കടിയേറ്റു ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ നില ഗുരുതരമായി തുടരുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലനിർത്താനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. സുരേഷിന്റെ ചികിത്സക്കായി ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇന്നലെ കോട്ടയത്ത് നിന്നാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. കൃത്രിമ ശ്വാസം നല്കിയാണ് ജീവൻ തിരിച്ച് പിടിച്ചത്. തലച്ചോറിലേക്ക് രക്തം എത്തുന്നതിലുള്ള തടസങ്ങളാണ് ഇപ്പോഴത്തെ ആശങ്ക. ഇത് പരിഹരിക്കാനാണ് ഡോക്ടർമാർ ശ്രമിക്കുന്നത്. വാവ സുരേഷിന്റെ ചികിത്സക്കായി ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. ചികിത്സയുടെ മുഴുൻ ചെലവും സർക്കാരാണ് വഹിക്കുന്നത്. വാവ സുരേഷ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Related News
പീഡനക്കേസ്; റോയ് വയലാറ്റ് ഉൾപ്പെടെ മൂന്ന് പേരുടെ മുൻകൂർജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ്, അഞ്ജലി റീമ ദേവ് , സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ മുന്ന് പേരുടേയും അറസ്റ്റ് കോടതി ഫെബ്രുവരി 22 ( ഇന്ന് ) വരെ തടഞ്ഞിരുന്നു. റോയ് അടക്കമുള്ള പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ പരാതി വ്യാജമാണെന്നും പരാതിക്കാരി മാധ്യമങ്ങളിലൂടെ തങ്ങൾക്കെതിരെ തെറ്റായ പ്രചരണം നടത്തുകയാണെന്നുമാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചിട്ടുള്ളത്. […]
ടോമിൻ ജെ.തച്ചങ്കരിക്ക് ഡി.ജി.പി ആയി സ്ഥാനക്കയറ്റം
റോഡ് സുരക്ഷാ കമ്മിഷണർ ശങ്കർ റെഡ്ഢി ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് തച്ചങ്കരിയുടെ സ്ഥാനക്കയറ്റം ടോമിൻ ജെ.തച്ചങ്കരി ഐപിഎസിന് ഡി.ജി.പി ആയി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവ്. നിയമനം പിന്നീട് നൽകും. പൊലീസിനു പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി ലഭിക്കാനാണ് സാധ്യത. നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയാണ്. റോഡ് സുരക്ഷാ കമ്മിഷണർ ശങ്കർ റെഡ്ഢി ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് തച്ചങ്കരിയുടെ സ്ഥാനക്കയറ്റം. അടുത്ത വർഷം ജൂണിൽ സംസ്ഥാന പൊലീസ് മേധാവി പദവിയിൽ നിന്നും ലോക്നാഥ് […]
‘ഇങ്ങനെയൊരു പിആർ വർക്കും ഞാൻ മുഖ്യമന്ത്രിയായപ്പോൾ നടത്തിയിട്ടില്ല’: ഉമ്മൻചാണ്ടി
പരാജയത്തെ മറച്ചുവെക്കാനാണ് പിണറായി സർക്കാർ പരസ്യങ്ങളെ ആശ്രയിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഞാൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇങ്ങനെയൊരു പിആർ വർക്കും നടന്നിട്ടില്ല. സർക്കാരിന്റെ നല്ല കാര്യങ്ങൾ പ്രദർശിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ ഇവിടെ അത് അങ്ങനെയല്ല, കുറവുകൾ മറയ്ക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും ഉമ്മൻചാണ്ടി ആരോപിച്ചു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയാണ് ഇപ്പോഴത്തെ പിആർ വർക്കെന്നും അദ്ദേഹം ആരോപിച്ചു. എൽ.ഡി.എഫ് സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ച വ്യക്തിയാണ് ചെന്നിത്തല, അതിനാലാണ് […]